രണ്ട് ദിവസത്തെ ബാറ്ററി ലൈഫുമായി നോക്കിയ 2 സ്മാർട്ട്ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങി

നവംബർ പകുതിയോടെ ഇന്ത്യയിൽ 100,000 സ്റ്റോറുകളിൽ എച്ച്എംഡി ഗ്ലോബൽ ഫോണുകൾ ലഭ്യമാക്കാൻ നോക്കിയ പദ്ധതിയിടുന്നത്.

രണ്ട് ദിവസത്തെ ബാറ്ററി ലൈഫുമായി നോക്കിയ 2 സ്മാർട്ട്ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങി

നോക്കിയയുടെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ എച്ച് എംഡി ഗ്ലോബല്‍ പുറത്തിറക്കി. ഇതുവരെ പുറത്തിറങ്ങിയ നോക്കിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളില്‍ ചെലവ് കുറഞ്ഞവയില്‍ ഒന്നാണ് നോക്കിയ 2. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന 4100 mAh ന്റെശക്തിയേറിയ ബാറ്ററിയാണ് നോക്കിയ 2ന്റെ മുഖ്യ സവിശേഷത.

720 X 1280 പിക്‌സലിന്റെ 5 ഇഞ്ച് എല്‍ടിപിഎസ് എച്ച്ഡി ഡിസ്‌പ്ലേയാണ് നോക്കിയ 2 നുള്ളത്. കോപ്പര്‍ ബ്ലാക്ക്, പ്യൂറ്റര്‍ ബ്ലാക്ക്, പ്യൂറ്റര്‍ വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. 1.3 GHz ന്റെ ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 212 പ്രൊസസറും 1ജിബി റാമുമാണ് ഫോണിലുള്ളത് ആന്‍ഡ്രോയിഡ് ന്യൂഗട്ട് ഓഎസാണ് നോക്കിയ 2 സ്മാര്‍ട്‌ഫോണിലുണ്ടാവുക. 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 5 മെഗാപ്കിസല്‍ സെല്‍ഫി ക്യാമറ. ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയെല്ലാം ഫോണിന്റെ മറ്റ് പ്രത്യേകതകളാണ്.

99 യൂറോയാണ് (ഏകദേശം 7500 രൂപ) ഫോണിന്റെ വില. ഫോണിന്റെ വില. നവംബർ പകുതിയോടെ ഇന്ത്യയിൽ 100,000 സ്റ്റോറുകളിൽ എച്ച്എംഡി ഗ്ലോബൽ ഫോണുകൾ ലഭ്യമാക്കാൻ നോക്കിയ പദ്ധതിയിടുന്നത്.

Read More >>