നൂറിരട്ടി വേഗതയുള്ള വൈഫൈ സംവിധാനം കണ്ടെത്തിയതായി നെതര്‍ലന്‍ഡ്‌സിലെ ശാസ്ത്രജ്ഞര്‍

അപകടകരമല്ലാത്ത ഇന്‍ഫ്രാറെഡ് കിരണങ്ങളുപയോഗിച്ചാണ് വൈഫൈ സംവിധാനം കണ്ടെത്തിയതെന്ന് നെതര്‍ലന്‍ഡ്‌സിലെ ഐന്ദോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജഞര്‍ പറയുന്നു.

നൂറിരട്ടി വേഗതയുള്ള വൈഫൈ സംവിധാനം കണ്ടെത്തിയതായി നെതര്‍ലന്‍ഡ്‌സിലെ ശാസ്ത്രജ്ഞര്‍

നിലവിലെ വൈഫൈയുടെ നൂറിരട്ടി വേഗതയുള്ള വൈവൈ സംവിധാനം കണ്ടെത്തിയതായി നെതര്‍ലന്‍ഡ്സിലെ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. അപകടകരമല്ലാത്ത ഇന്‍ഫ്രാറെഡ് കിരണങ്ങളുപയോഗിച്ചാണ് വൈഫൈ സംവിധാനം കണ്ടെത്തിയതെന്ന് നെതര്‍ലന്‍ഡ്‌സിലെ ഐന്ദോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജഞര്‍ പറയുന്നു.

ഈ വൈഫൈ സംവിധാനം കൂടുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഗതാഗത പ്രശ്‌നം ബാധിക്കാതെ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സെക്കന്‍ഡില്‍ 40 ജിഗാബൈറ്റിലധികം ശേഷിയുള്ള വൈഫൈ ലളിതവും സ്ഥാപിക്കുന്നതിന് ചെലവ് കുറഞ്ഞതുമാണെന്ന് ഇവര്‍ അവകാശപ്പെടുന്നു. ലൈറ്റ് ആന്റിനകളില്‍ നിന്ന് വയര്‍ലൈസ് ഡാറ്റ വരുന്ന രീതിയിലാണ് വൈഫൈയുടെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ ആന്റിനയിലേയും ലോഹഘടകം ഇന്‍ഫ്രാറെഡ് കിരണങ്ങളെ വ്യത്യസ്ത ശബ്ദതരംഗം അടിസ്ഥാനമാക്കി വികിരണം ചെയ്യിക്കുന്നു. അപകടകരമല്ലാത്ത ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ കണ്ണുകളില്‍ ഹാനികരമായ കിരണങ്ങള്‍ എത്തില്ലെന്ന പ്രത്യേകതയും ഇതിനുണ്ടെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

ഒരു ലൈറ്റ് ആന്റിനയുടെ പരിധിയില്‍ നിന്ന് മൊബൈല്‍ ഉപയോക്താവ് മാറുമ്പോള്‍ തൊട്ടടുത്ത ലൈറ്റ് ആന്റിന വൈഫൈ കണക്ഷന്‍ നല്‍കുമെന്നും പഠനം പറയുന്നു. നിലവില്‍ വൈഫൈകള്‍ 2.5 അല്ലെങ്കില്‍ 5 ജിഗാഹേര്‍ട്‌സ് ഫ്രീക്വന്‍സിയിലുള്ള സിഗ്നലുകളാണ് ഉപയോഗിക്കുന്നത്. പുതിയ വൈഫൈ സംവിധാനം 1500 നാനോമീറ്ററോ അതിലധികമോ ശബ്ദതരംഗമുള്ള ഇന്‍ഫ്രാറെഡ് കിരണമാണ് ഉപയോഗിക്കുന്നത്.