നഷ്ടപ്പെട്ടു പോയിരുന്ന ചന്ദ്രയാന്‍ 1 പേടകത്തെ നാസ കണ്ടെത്തി

2008 ഒക്ടോബര്‍ 29നാണ് ചന്ദ്രയാന്‍ 1 പേടകം ഇന്ത്യ വിക്ഷേപിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം 2009 ഓഗസ്റ്റ്‌ 29ന് ചന്ദ്രയാനുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

നഷ്ടപ്പെട്ടു പോയിരുന്ന ചന്ദ്രയാന്‍ 1 പേടകത്തെ നാസ കണ്ടെത്തി

ആദ്യ ദൗത്യത്തിനായി വിക്ഷേപിക്കപ്പെട്ടതിനു ശേഷം കാണാതായ ഇന്ത്യയുടെ ചന്ദ്രയാന്‍ ഒന്ന് പേടകം കണ്ടെത്തി. ഏഴ് വര്‍ഷം മുമ്പ് കാണാതായ പേടകമാണ് അമേരിക്കയുടെ ബഹിരാകാശ ഏജന്‍സി നാസയാണ് കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന് 2008 ഒക്ടോബര്‍ 29നാണ് ചന്ദ്രയാന്‍ 1 പേടകം ഇന്ത്യ വിക്ഷേപിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം 2009 ഓഗസ്റ്റ്‌ 29ന് ചന്ദ്രയാനുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ചന്ദ്രയാന്‍ പേടകത്തിന്റെ സാങ്കേതിക സംവിധാനങ്ങളെല്ലാം നഷ്ടപ്പെട്ടുവെന്ന് ഗവേഷകര്‍ പറയുന്നു. രണ്ട് വര്‍ഷത്തെ ആയുസാണ് ചന്ദ്രയാന്‍ പേടകം ഒന്നിന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പത്ത് മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം ഇതിന്റെ പ്രതീക്ഷിത പ്രയോജനം ലഭിക്കാതെ നഷ്ടപ്പെടുകയായിരുന്നു

ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്നും ഗ്രൌണ്ട് ബേസ് റഡാറോട് കൂടിയാണ് ചന്ദ്രയാനെ കാലിഫോര്‍ണിയിലെ നാസയുടെ വിഷേപണ ഗവേഷണ കേന്ദ്രത്തില്‍ നിന്നും നിരീക്ഷിച്ചു കണ്ടെത്തിയിരിക്കുന്നത്.

Read More >>