ഇന്ത്യയില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷം ഐ.ടി എഞ്ചിനീയര്‍മാരെ പിരിച്ചു വിടുന്നൊരുങ്ങുന്നു

പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം എന്ന് ഹെഡ് ഹണ്ടേഴ്‌സ് ഇന്ത്യ സ്ഥാപക ചെയര്‍മാനും എംഡിയുമായ കെ ലക്ഷ്മികാന്ത് പിടിഐയോട് പറഞ്ഞു.

ഇന്ത്യയില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷം ഐ.ടി എഞ്ചിനീയര്‍മാരെ പിരിച്ചു വിടുന്നൊരുങ്ങുന്നു

അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ രാജ്യത്തെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് എഞ്ചിനീയര്‍മാര്‍ക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ഹെഡ് ഹണ്ടേഴ്‌സ് ഇന്ത്യ എന്ന എക്‌സിക്യൂട്ടിവ് സേര്‍ച്ച് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. 1.75 ലക്ഷം മുതല്‍ 2 ലക്ഷം വരെ എഞ്ചിനീയര്‍മാര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ''പ്രതിവര്‍ഷം 56,000 ഐടി വിദഗ്ധര്‍ക്ക് ജോലി നഷ്ടമാകുമെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ക്ക് പകരം യഥാര്‍ത്ഥത്തില്‍ 1.75 ലക്ഷം മുതല്‍ 2 ലക്ഷം വരെ എഞ്ചിനീയര്‍മാര്‍ക്ക് ജോലി നഷ്ടമാകും''

പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറുന്നതിന്റെയും മറ്റും ഭാഗമായാണിതെന്ന് ഹെഡ് ഹണ്ടേഴ്‌സ് ഇന്ത്യ സ്ഥാപക ചെയര്‍മാനും എംഡിയുമായ കെ ലക്ഷ്മികാന്ത് പിടിഐയോട് പറഞ്ഞു. ഫെബ്രുവരി 17ന് നടന്ന നാസ്‌കോം ലീഡര്‍ഷിപ്പ് ഫോറത്തില്‍ സമര്‍പ്പിക്കപ്പെട്ട മക്കന്‍സി ആന്റ് കമ്പനിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഹെഡ് ഹണ്ടേഴ്‌സ് ഇന്ത്യ ഈ പ്രവചനം നടത്തിയത്. അടുത്ത 3-4 വര്‍ഷങ്ങള്‍ക്കുള്ളില്‍ 50 ശതമാനം ജീവനക്കാരും അധികപ്പറ്റാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

സാങ്കേതിക വിദ്യയില്‍ പ്രകടമായ മാറ്റം വരുന്നതിനാല്‍ അതിനോട് ചേര്‍ന്നു പോകാന്‍ സാധിക്കാത്ത 50-60 ശതമാനം ജീവനക്കാര്‍ കമ്പനികള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്ന് മക്കന്‍സി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ നോഷിര്‍ കാക പറഞ്ഞു. പ്രമുഖ നഗരങ്ങളായ മുംബൈ, ബംഗളുരു എന്നിവിടങ്ങളിലെ ഐടി വിദഗ്ധരെ പ്രതിസന്ധി കാര്യമായി ബാധിക്കില്ലെന്നും മറിച്ച് കോയമ്പത്തൂര്‍ പോലുള്ള നഗരങ്ങളില്‍ ജോലി ചെയ്യുന്നവരെയാണ് ബാധിക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. 39 ലക്ഷം പേര്‍ ഇന്ത്യയിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.Story by