ഇന്ത്യയിൽ ഐ ഫോൺ നിരോധിക്കാൻ സാധ്യത; ഉപയോഗത്തിലുള്ള ഫോണുകളും പിൻ‌വലിക്കേണ്ടി വരും.

ആറു മാസത്തിനകം ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്ത ഫോണുകളിലേക്കുള്ള സേവനം അവസാനിപ്പിക്കാൻ മൊബൈൽ ഓപ്പറേറ്റർമാർ നിർബന്ധിതരാകും.

ഇന്ത്യയിൽ ഐ ഫോൺ നിരോധിക്കാൻ സാധ്യത; ഉപയോഗത്തിലുള്ള ഫോണുകളും പിൻ‌വലിക്കേണ്ടി വരും.

ഇന്ത്യയിൽ ഐ ഫോണിന് വിലക്കേർപ്പെടുത്താൻ സാധ്യത. ഡി.എൻ.ഡി ആപ്പ് ഐഫോണുകളിൽ ലഭ്യമാക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) ആപ്പിളിന് നിർദ്ദേശം നൽകിയിരുന്നു. ആറുമാസത്തിനുള്ളിൽ ആപ്പ് ലഭ്യമാക്കിയില്ലെങ്കിൽ ഇന്ത്യയിൽ ഇനി ആപ്പിൾ ഐഫോണുകൾ വിൽക്കാനോ പ്രവർത്തിപ്പിക്കാനോ ആവില്ല.

ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ കോളുകളും സന്ദേശങ്ങളും ടെലികോം റെഗുലേറ്ററി സംവിധാനങ്ങൾക്ക് നിരീക്ഷിക്കാനാകും. ഇത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നാണ് ആപ്പിളിന്റെ നിലപാട്. അതു ചൂണ്ടിക്കാട്ടിയാണ് ആപ്പ് ലഭ്യമാക്കാൻ ആപ്പിൾ വിസമ്മതിക്കുന്നത്.

ആറു മാസത്തിനകം ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്ത ഫോണുകളിലേക്കുള്ള സേവനം അവസാനിപ്പിക്കാൻ മൊബൈൽ ഓപ്പറേറ്റർമാർ നിർബന്ധിതരാകും. അങ്ങിനെയെങ്കിൽ നിലവിലുള്ള ഐഫോണുകൾക്കും പ്രവർത്തിക്കാനായേക്കില്ല.

Read More >>