ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു: ഗൂ​ഗിൾ പ്ലസ് സേവനം അവസാനിപ്പിക്കുന്നു

സാങ്കേതിക പിഴവ് മൂലമാണ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക് ഡെവലപ്പര്‍മാര്‍ക്ക് പ്രവേശനം ലഭിച്ചതെന്ന് വിവരം

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു: ഗൂ​ഗിൾ പ്ലസ് സേവനം അവസാനിപ്പിക്കുന്നു

ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ സേവനങ്ങളിലൊന്നായ ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ​ഗൂ​ഗിൾ അടച്ചുപൂട്ടൽ‌ പ്രഖ്യാപനം നടത്തിയത്. കൂടാതെ ​​ഗൂ​ഗിൾ പ്ലസ് ഉപയോ​ഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ ​ഗണ്യമായ കുറവും അടച്ചുപൂട്ടലിലേക്ക് നയിച്ചെന്ന് അധികൃതർ വ്യക്തമാക്കി.

തേർഡ് പാർട്ടികൾക്ക് ഉപഭോക്ത്യ വിവരങ്ങൾ ചോർത്താൻ‌ കഴിയുന്ന തരത്തിലുള്ള ബ​ഗ് കണ്ടുപിടിച്ചതിനെ തുടർന്നാണ് തീരുമാനം എത്തിയത്. അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളെ ഇത് ബാധിച്ചതായി അധികൃതർ പറഞ്ഞു. സാങ്കേതിക പിഴവ് മൂലമാണ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക് ഡെവലപ്പര്‍മാര്‍ക്ക് പ്രവേശനം ലഭിച്ചതെന്ന് വിവരം. എന്നാല്‍ ഇത് ഏതെങ്കിലും വിധത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് കമ്പനി വ്യക്തമാക്കിയില്ല. 400ലധികം ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ ഗൂഗിള്‍ പ്ലസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

ഉപയോക്താക്കളുടെ ഇമെയില്‍ അഡ്രസ്, ജനന തീയതി, ലിംഗഭേദം, പ്രൊഫൈല്‍ ഫോട്ടോ, താമസിക്കുന്ന സ്ഥലങ്ങള്‍, തൊഴില്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് സാങ്കേതിക പിഴവ് മൂല് പരസ്യമായത്. അതേസമയം ഗൂഗിള്‍ പ്ലസിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നുവരുന്നില്ലെന്ന് ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുകയാണെന്നറിയിച്ചുകൊണ്ടുള്ള ബ്ലോഗില്‍ ഗൂഗിള്‍ പറയുന്നത്. 2011 ലാണ് സോഷ്യൽമീഡിയാ രം​ഗത്ത് ഫേസ്ബുക്കിന് ബദലായി ​ഗൂ​ഗിൾ പ്ലസ് സേവനം ആരംഭിക്കുന്നത്. എന്നാൽ ഉപയോ​ക്താക്കൾ ​ഗൂ​ഗിൾ പ്ലസിന് വേണ്ടത്ര സ്ഥാനം നൽ‌കിയിട്ടില്ല.

Read More >>