ഡേറ്റ ചോർത്തൽ; 29 ബ്യൂട്ടി കാം ആപ്പുകളെ പ്ലേസ്റ്റോർ നീക്കം ചെയ്തു

ഈ ആപ്പുകൾ ഉപയോഗിക്കുന്നവരിൽ കൂടുതലും ഇന്ത്യക്കാരാണെന്നാണ് പ്ലേ സ്റ്റോർ നൽകുന്ന വിവരം

ഡേറ്റ ചോർത്തൽ; 29 ബ്യൂട്ടി കാം ആപ്പുകളെ പ്ലേസ്റ്റോർ നീക്കം ചെയ്തു

ഉപഭോക്താവിൻ്റെ മൊബൈൽ ഫോണിലെ ഡേറ്റ ചോർത്തുന്നു എന്ന് കണ്ടെത്തിയ 29 ബ്യൂട്ടി കാം ആപ്പുകളെ പ്ലേ സ്റ്റോർ നീക്കം ചെയ്തു. ഇവയിൽ പലതും ദശലക്ഷക്കണക്കിനാളുകൾ ഡൗൺലോഡ് ചെയ്തതും വലിയ സ്വീകാര്യത ഉള്ളവകളുമാണ്. ഈ ആപ്പുകൾ ഉപയോഗിക്കുന്നവരിൽ കൂടുതലും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് പ്ലേ സ്റ്റോർ അറിയിച്ചു. അതിൽ തന്നെ ഇന്ത്യക്കാരാണ് കൂടുതൽ.

ഫോണിലെ സെന്‍സിറ്റീവായ ഡേറ്റ മോഷ്ടിക്കുകയാണ് ഈ ആപ്പുകൾ ചെയ്തു കൊണ്ടിരുന്നത്. ഇവ ഡൗൺലോഡ് ചെയ്യുന്നതോടെ ഫുൾ സ്ക്രീൻ പോണോഗ്രഫിക് ഫോട്ടോകളും അനാവശ്യ പരസ്യങ്ങളും ഫോണിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പരസ്യങ്ങളിൽ ക്ലിക്ക് ചെയ്താൽ അത് വലിയ കുരുക്കുകളിൽ കൊണ്ടെത്തിക്കും.

സൈബര്‍ സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകനായ ലുകാസ് സ്റ്റെഫാങ്കോയാണ് ആപ്ലിക്കേഷനുകളില്‍ മാല്‍വെയറുകളുണ്ടെന്ന വിവരം പുറത്തുവിട്ടത്. ലൂക്കസ് സ്റ്റെഫന്‍കോ ട്വിറ്റര്‍ വഴിയാണ് ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. സിറ്റി ട്രാഫിക്ക് മോട്ടോ റൈസിംഗ്, ഹൈപ്പര്‍ കാര്‍ ഡ്രൈവിംഗ് അടക്കമുള്ള പ്രധാന ഗെയിം ആപ്പുകള്‍ ഈ ലിസ്റ്റില്‍ ഉണ്ട്.

ഈ ആപ്പുകള്‍ പ്ലേസ്റ്റോറിന്റെ ട്രെന്റിംഗ് ലിസ്റ്റിലുണ്ട്. ഈ ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ ഫോണുകള്‍ പലപ്പോഴും ക്രാഷ് ആവുന്നതായി അനുഭവമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. അഞ്ച് ലക്ഷം ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഈ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലൂയിസ് ഓ പിന്റോ എന്നയാളാണ് ഈ 13 ആപ്ലിക്കേഷനുകളുടെയും സ്രഷ്ടാവ്. ഈ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് തുറന്നാല്‍ ഗെയിം സെന്റര്‍ എന്ന മറ്റൊരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും സ്വയം അപ്രത്യക്ഷമാവുകയും ഫോണ്‍ അണ്‍ലോക്ക് ചെയ്യുമ്പോള്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

ഗൂഗ്ള്‍ ഡിലീറ്റ് ചെയ്ത ആപ്പുകള്‍ ഇവയാണ്‌

Pro Camera Beauty

Cartoon Art Photo

Emoji Camera

Artistic effect Filter

Art Editor

Beauty Camera

Selfie Camera Pro

Horizon Beauty Camera

Super Camera

Art Effects for Photo

Awesome Cartoon Art

Art Filter Photo

Art Filter Photo Effcts

Cartoon Effect

Art Effect

Photo Editor

Wallpapers HD

Magic Art Filter Photo Editor

Fill Art Photo Editor

ArtFlipPhotoEditing

Art Filter

Cartoon Art Photo

Read More >>