ബിഎസ്എന്‍എലിന്റെ 249 ബ്രോഡ്ബാന്‍ഡ് ഓഫര്‍

പുതിയ ബ്രോഡ്ബാന്‍ഡ് കണക്ഷനായി ലാന്‍ഡ്‌ ലൈനില്‍ നിന്നും 1800 345 1500 എന്ന ടോള്‍ ഫീ നമ്പര്‍ ഉപയോഗിച്ചാല്‍ മതിയാകും.

ബിഎസ്എന്‍എലിന്റെ 249 ബ്രോഡ്ബാന്‍ഡ് ഓഫര്‍

മുന്‍പുണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടി ഡേറ്റയും ആകര്‍ഷകമായ നിരക്കുമായി ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഓഫര്‍.

ഒരു മാസത്തേക്ക് 249 രൂപയടച്ചാല്‍ പ്രതിദിനം 10 ജിബി ഉപയോഗിക്കാം. മാത്രമല്ല,എല്ലാ ദിവസവും രാത്രി 9 മണിമുതല്‍ അടുത്ത ദിവസം രാവിലെ 7 മണി വരെയും ഞയാറാഴ്ച ദിവസവും ഫോണ്‍ വിളികള്‍ സൗജന്യവുമായിരിക്കും. ഈ പ്ലാന്‍ പ്രകാരം 2mbps സ്പീഡിലാകും ഡേറ്റാ ലഭിക്കുക എന്നും കമ്പനി പറയുന്നു.

പുതിയ ബ്രോഡ്ബാന്‍ഡ് കണക്ഷനായി ലാന്‍ഡ്‌ ലൈനില്‍ നിന്നും 1800 345 1500 എന്ന ടോള്‍ ഫീ നമ്പര്‍ ഉപയോഗിച്ചാല്‍ മതിയാകും.

മൊബൈല്‍ ഉപഭോക്താക്കള്‍ക്കായി പ്രതിമാസം 339 രൂപയുടെ പ്ലാനാണ്‌ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 56 ജിബി ഡേറ്റായും സൗജന്യ അണ്‍ലിമിറ്റഡ് ഫോണ്‍ കോളുമാണ് ഈ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അണ്‍ലിമിറ്റഡ് ഫോണ്‍ കോളുകള്‍ എന്ന് അവകാശപ്പെടുന്നുണ്ട് എങ്കിലും സൗജന്യമായി ഒരു ദിവസം 25 മിനിറ്റ് മാത്രമായിരിക്കും ലഭിക്കുക.

loading...