അനധികൃത കുടിയേറ്റം; വെള്ളത്തിനടിയിൽ സെൻസർ സ്ഥാപിക്കാനൊരുങ്ങി ബിഎസ്എഫ്

ഇൻബിൽഡ് റീചാർജ് ബാറ്ററിയാണ് സെൻസറുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. എല്ലാ തരത്തിലുള്ള ശബ്ദങ്ങളെയും വസ്തുക്കളെയും കണ്ടെത്താൻ ഇത് സഹായിക്കും. ശേഖരിച്ച വിവരങ്ങൾ തത്സമയം അയക്കുവാനും ഈ ഉപകരണത്തിന് സാധിക്കും

അനധികൃത കുടിയേറ്റം; വെള്ളത്തിനടിയിൽ സെൻസർ സ്ഥാപിക്കാനൊരുങ്ങി ബിഎസ്എഫ്

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി വെള്ളത്തിനടിയില്‍ നിരീക്ഷണ സെന്‍സറുകള്‍ സ്ഥാപിക്കാനൊരുങ്ങി അതിര്‍ത്തി രക്ഷാസേന. രാജ്യങ്ങൾ തമ്മിലുള്ള 1116 കിലോമീറ്റർ നദിതീര അതിർത്തിയിലാണ് നിരീക്ഷണ സെൻസറുകൾ സ്ഥാപിക്കുന്നതെന്ന് റിപ്പോർട്ടുകൾ.

അനധികൃത കുടിയേറ്റക്കാരെ നിരീക്ഷിക്കുന്നതിന് റിമോട്ട് നിയന്ത്രിത അന്തര്‍ജല വാഹനങ്ങളും ബി.എസ്.എഫ് ഉപയോഗിക്കും. ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 2,979 കിലോമീറ്റര്‍ കരഭൂമിയും 1,116 കിലോമീറ്റര്‍ നദിപ്രദേശവുമാണുള്ളത്. ബ്രഹ്മപുത്ര ഉള്‍പ്പടെ 54 നദികളാണ് ബം​ഗാൾ(2,216.7 കി.മി), അസം(263 കി.മി), മേഘാലയ(443 കി.മി), ത്രിപുര (856 കി മി) എന്നി സംസ്ഥാനങ്ങളിലായി നീണ്ടുകിടക്കുന്ന ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തികളിലുള്ളത്. ‌

ഇൻബിൽഡ് റീചാർജ് ബാറ്ററിയാണ് സെൻസറുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. എല്ലാ തലത്തിലുള്ള ശബ്ദങ്ങളെയും വസ്തുക്കളെയും കണ്ടെത്താൻ സഹായിക്കും. ശേഖരിച്ച വിവരങ്ങൾ തത്സമയം അയക്കുവാനും ഈ ഉപകരണത്തിന് സാധിക്കും. ഫെൻസിംഗ് ചെയ്യാൻ കഴിയാത്ത അനേകം സാധ്യതകളും പ്രശ്നങ്ങളും അതിർത്തികളിൽ ഉണ്ട്. ആ ഭാഗങ്ങളിലായി സാങ്കേതിക വി​ദ്യകൾ കൊണ്ടുവന്നു. ജലവിനിയോഗ വിദൂര ഓപ്പറേറ്റഡ് വാഹനങ്ങൾക്കും അതിർത്തി സംരക്ഷണ സേനയ്ക്ക് അനധികൃത കുടിയേറ്റക്കാരെ തടയാൻ കഴിയുമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.