ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ജാഗ്രതൈ!

പ്രധാനമായും വ്യാജ പരസ്യങ്ങളാണ് ‘ഏജന്റ് സ്മിത്ത്’ ഉപയോക്താക്കള്‍ക്ക് അനുവാദമില്ലാതെ കാണിക്കുന്നത്. ഇതിലൂടെ സാമ്പത്തികലാഭം ഉണ്ടാക്കാനാണ് ലക്ഷ്യം

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ജാഗ്രതൈ!

ഇന്ത്യയിലെ 1.5 കോടി ആന്‍ഡ്രോയിഡ് ഫോണുകള്‍ മാല്‍വെയറുകളുടെ പിടിയിലെന്ന് റിപ്പോര്‍ട്ട്. ലോകത്താകമാനം 2.5 കോടി ആന്‍ഡ്രോയിഡ് ഡിവൈസുകളെയാണ് 'ഏജന്‍റ് സ്മിത്ത്' എന്ന മാല്‍വെയര്‍ ബാധിച്ചിട്ടുള്ളത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ചെക്ക് പോയിന്‍റാണ് കണ്ടെത്തല്‍ പുറത്തുവിട്ടത്.

ഉപയോക്താവ് അറിയാതെ ഗൂഗിളുമായി ബന്ധപ്പെട്ട ആപ്ലിക്കേഷന്‍ എന്ന വ്യാജേനയാണ് ഈ മാല്‍വെയറുകള്‍ മൊബൈല്‍ ഫോണുകളില്‍ കടന്നുകൂടുന്നത്. ആന്‍ഡ്രോയിഡിന്‍റെ സുരക്ഷാ പരിമിതികള്‍ മുതലെടുത്ത് ഫോണില്‍ കയറുകയും ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍റെ സ്ഥാനത്ത് ഇതേ ആപ്ലിക്കേഷന്‍റെ മലീഷ്യസ് വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയുമാണ് ചെയ്തത്. ജൂണില്‍ ആക്ടീവായ മൂന്ന് മാല്‍വെയറുകളുടെ വിവരങ്ങളും സൈബർ‍ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടു.

ലോട്ടൂര്‍ എന്ന മാല്‍വെയറും ഇതില്‍ പെടും. പരസ്യങ്ങള്‍ ഡിസ്‌പ്ലേ ചെയ്യാനായി ഉപയോഗിക്കുന്ന ഇവ സുപ്രധാനമായ വിവരങ്ങളും ചോര്‍ത്തും. പ്രധാനമായും വ്യാജ പരസ്യങ്ങളാണ് 'ഏജന്റ് സ്മിത്ത്' ഉപയോക്താക്കള്‍ക്ക് അനുവാദമില്ലാതെ കാണിക്കുന്നത്. ഇതിലൂടെ സാമ്പത്തികലാഭം ഉണ്ടാക്കാനാണ് ലക്ഷ്യം. എന്നാല്‍ ഇതിനപ്പുറം ആന്‍ഡ്രോയിഡ് ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്താനും ഇവയ്ക്കാവും.

മുന്‍വര്‍ഷങ്ങളില്‍ രംഗത്തെത്തിയ കോപ്പി കാറ്റ്, ഗൂളിഗന്‍, ഹമ്മിങ് ബാഡ് എന്നീ മാല്‍വെയറുകളുടെ പ്രവര്‍ത്തനം പോലെ തന്നെയാണ് ഏജന്റ് സ്മിത്തും പ്രവര്‍ത്തിക്കുന്നതെന്ന് ചെക്പോയിന്റ് വിവരിക്കുന്നു. ലക്ഷക്കണക്കിന് ഡോളറാണ് ഇത്തരം മാല്‍വെയറുകള്‍ വ്യാജ പരസ്യം കാണിച്ച് നേടിയെടുത്തതായി റിപ്പോർട്ടുകൾ പറയുന്നത്.

Read More >>