യുഎഇ മരുഭൂമി ഇനി വരാനിരിക്കുന്ന വലിയ ന​ഗരം

മണൽ ഉപയോഗിച്ച് 3 ഡി-പ്രിന്റ് ചെയ്ത മതിലുകൾ നിർമ്മിക്കും. ആഹാരം, ഊർജ്ജം, ജലം, മറ്റു സൗകര്യങ്ങൾ കൂടാതെ ലബോറട്ടറികൾ, ചൊവ്വയിലെ ഭൂപ്രകൃതിയും ഒരുക്കുന്നുണ്ട്. സയൻസ് സിറ്റിയിൽ ഒരു മ്യൂസിയവും ആസൂത്രണം ചെയ്തിട്ടുണ്ട്.

യുഎഇ മരുഭൂമി ഇനി വരാനിരിക്കുന്ന വലിയ ന​ഗരം

ചൊവ്വയിൽ ജീവിക്കുന്നതിന് സമാനമായ രീതിയിൽ പാർപ്പിടങ്ങൾ വരുന്നു. യുഎഇ മരുഭൂമിയിലാണ് പദ്ധതി നടപ്പിലാക്കുന്ന കാര്യം യുഎഇ സർക്കാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎഇയുടെ മാർസ് 2117 ദൗത്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. സയൻസ് സിറ്റി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ ഭാവിയുടെ ചൊവ്വാ ദൗത്യത്തിന്റെ സാധ്യതകൾ തുറന്നിടുന്നതാണെന്ന് ​ഗവേഷകരും വിരൽ ചൂണ്ടുന്നത്.


മരുഭൂമിയിൽ അത്യാധുനിക സംവിധാനത്തോടെ പണിയുന്ന കെട്ടിടങ്ങൾ താഴികകൂടമാകൃതിയിലാണ് നിർമ്മിക്കുന്നത് മണൽ ഉപയോഗിച്ച് 3 ഡി-പ്രിന്റ് ചെയ്ത മതിലുകൾ നിർമ്മിക്കും. ആഹാരം, ഊർജ്ജം, ജലം, മറ്റു സൗകര്യങ്ങൾ കൂടാതെ ലബോറട്ടറികൾ, ചൊവ്വയിലെ ഭൂപ്രകൃതിയും ഒരുക്കുന്നുണ്ട്. സയൻസ് സിറ്റിയിൽ ഒരു മ്യൂസിയവും ആസൂത്രണം ചെയ്തിട്ടുണ്ട്. യുവാക്കളുടെ വിദ്യാഭ്യാസ മേഖലകളോടപ്പം മനുഷ്യന്റെ ബഹിരാകാശ നേട്ടങ്ങളും ഇവിടെ പ്രദർശിപ്പിക്കും. യുഎഇയുടെ മാർസ് 2117 ദൗത്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി മുന്നോട്ട് വന്നിരിക്കുന്നത്. അടുത്ത നൂറ് വർഷത്തിനുള്ളിൽ ചൊവ്വയിൽ ഒരു സെറ്റിൽമെൻറ് നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ പ്രഖ്യാപിച്ചത്.


ഭക്ഷണം, വെള്ളം, ഉൗർജ്ജം, സുരക്ഷ എന്നീ മേഖലകളുമായി ബന്ധപ്പെട്ട് ഭൂമിയിലെ എല്ലാ വെല്ലുവിളികളെ നേരിടാനും പദ്ധതി ലക്ഷ്യമിടുന്നു. ബിജാർ ഇഗെൽസ് ഗ്രൂപ്പാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത്. യുഎഇയിലെ ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, ഡിസൈനർമാർ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് കമ്പനിയുടെ നീക്കം.


Read More >>