സൗജന്യ സ്മാര്‍ട്ട് ഫോണുമായി ജിയോ

ഓഗസ്റ്റ് 24 മുതല്‍ പ്രീ ബുക്കിങ് ആരംഭിക്കും. ഓഫറിന്റെ ദുരുപയോഗം തടയാന്‍ 1500 രൂപയാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി സ്വീകരിക്കുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം ഈ പണം തിരികെ നല്‍കുമെന്നും മുകേഷ് അംബാനി പറഞ്ഞു

സൗജന്യ സ്മാര്‍ട്ട് ഫോണുമായി ജിയോ

അഭിവ്യൂഹങ്ങള്‍ക്ക് വിരമാമിട്ട് മുകേഷ് അംബാനി ജിയോ ഫോണിന്റെ പ്രഖ്യാപനം നടത്തി. അഗസ്റ്റ് 15ന് ജിയോയുടെ 4ജി ഫോണുകള്‍ വിപണിയിലെത്തുമെന്ന് അംബാനി പറഞ്ഞു. 500 രൂപയ്ക്കു ഫോണ്‍ ലഭ്യമാക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാവരെയും അത്ഭുതപെടുത്തി കൊണ്ട് സൗജന്യമായി ഫോണ്‍ നല്‍കുമെന്ന് അംബാനി പ്രഖ്യാപിച്ചു.

പ്രതിമാസം 153 രൂപയാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഉപഭോക്താകള്‍ നല്‍കേണ്ടത്. ഒരാഴ്ച കാലവധിയുള്ളതും രണ്ട് ദിവസ കാലവധിയുള്ളതുമായ പദ്ധതികളും ലഭ്യമാണ്. 50 കോടി ഉപഭോക്താകളെ ലക്ഷ്യമാക്കിയാണ് ഫോണ്‍ പുറത്തിറക്കുന്നത്.

ഓഗസ്റ്റ് 15 മുതല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഫോണ്‍ പുറത്തിറക്കുന്നത്. ഓഗസ്റ്റ് 24 മുതല്‍ പ്രീ ബുക്കിങ് ആരംഭിക്കും. ഓഫറിന്റെ ദുരുപയോഗം തടയാന്‍ 1500 രൂപയാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി സ്വീകരിക്കുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം ഈ പണം തിരികെ നല്‍കുമെന്നും മുകേഷ് അംബാനി പറഞ്ഞു. ഫോണ്‍ സാധാരണക്കാരെ ലക്ഷ്യമിട്ടാണെന്നും ഫോണ്‍ പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിതമാണെന്നും അംബാനി പറഞ്ഞു.Read More >>