ആമസോൺ വെബ്സെെറ്റ് ഇനി ഹിന്ദിയിലും ലഭ്യമാകും; റിപ്പോർട്ട്

ഇന്ത്യയിലെ ജനസംഖ്യയില്‍ പത്തില്‍ ഒന്ന് മാത്രമേ ഇംഗ്ലീഷ് ഉപയോഗിക്കുന്നുള്ളു എന്നാണ് കമ്പനിയുടെ കണ്ടെത്തല്‍

ആമസോൺ വെബ്സെെറ്റ് ഇനി ഹിന്ദിയിലും ലഭ്യമാകും; റിപ്പോർട്ട്

ലോകത്തെ ഏറ്റവും വലിയ ഇ–കൊമേഴ്സ് കമ്പനിയായ ആമസോൺ വെബ്‌സൈറ്റ് ഹിന്ദിയിലും എത്തുന്നു. അന്തർദേശിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹിന്ദി സംസാരിക്കുന്ന ഇന്ത്യയിലെ 50 കോടിയിലധികം വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ആമസോണിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ആമസോണ്‍ ഇംഗ്ലീഷില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. എന്നാല്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ പത്തില്‍ ഒന്ന് മാത്രമേ ഇംഗ്ലീഷ് ഉപയോഗിക്കുന്നുള്ളു എന്നാണ് കമ്പനിയുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഭാഷയായ ഹിന്ദിയിലേക്ക് കൂടി വെബ്‌സൈറ്റ് അവതരിപ്പിക്കുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കൾക്ക് ഇതിലൂടെ ഉപയോ​ഗപ്പെടുത്താനാകുകയും കമ്പനിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും ഇതിലൂടെ കഴിയുമെന്ന് ആമസോണ്‍ അധികൃതർ വിലയിരുത്തുന്നത്. ഇന്റര്‍നെറ്റ് ഉപയോഗം ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്ത് ഫ്‌ളിപ്പ്കാര്‍ട്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ആമസോണ്‍.

Read More >>