രാജ്യത്തിലെ 95% ടെക്കികള്‍ക്കും കോഡ് എഴുതാന്‍ അറിയില്ലെന്ന് പഠനം!

പുതിയ സാങ്കേതികവിദ്യകളില്‍ അറിവ് നേടാതെ എഞ്ചിനീയര്‍മാരുടെ മുന്നോട്ടുള്ള യാത്ര തടസ്സപ്പെടുമെന്ന് ഐറ്റി വിദഗ്ധര്‍ തന്നെ പറയുന്നുണ്ട്. ഇന്ത്യയിലെ വന്‍കിട ഐറ്റി കമ്പനികളായ ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയവ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രാജ്യത്തിലെ 95% ടെക്കികള്‍ക്കും കോഡ് എഴുതാന്‍ അറിയില്ലെന്ന് പഠനം!

ഇന്ത്യയിലെ 95 ശതമാനം സോഫ്റ്റ് വേര്‍ എഞ്ചിനീയര്‍മാരും ജോലിയ്ക്കു കൊള്ളാത്തവരാണെന്ന പഠനം പ്രതിഷേധം ക്ഷണിച്ചു വരുത്തി. ആസ്പയറിംഗ് മൈന്‌റ്‌സ് എന്ന സ്ഥാപനമാണ് വിവാദത്തിന് ആസ്പദമായ കണ്ടെത്തല്‍ നടത്തിയത്. 4.77 ശതമാനം എഞ്ചിനീയര്‍മാര്‍ക്കേ കോഡ് എഴുതാന്‍ കഴിയുകയുള്ളൂ എന്നാണ് പഠനത്തില്‍ പറയുന്നത്.

500 ഐറ്റി കോളേജുകളില്‍ നിന്നുമുള്ള 36, 000 എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ് പഠനത്തില്‍ പങ്കെടുത്തത്. സോഫ്റ്റ്വേര്‍ ഡെവലപ്‌മെന്‌റ് കഴിവുകള്‍ പരിശോധിക്കാനുള്ള 'ഓട്ടോമാറ്റ' എന്ന ടെസ്റ്റിലൂടെ ആയിരുന്നു അവരുടെ കഴിവുകള്‍ പരിശോധിച്ചത്.

വിദ്യാര്‍ഥികളില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും സങ്കലിതമാക്കാന്‍ കഴിയുന്ന കോഡ് എഴുതാന്‍ കഴിഞ്ഞില്ലെന്നാണ് ഫലങ്ങള്‍ സൂചിപ്പിച്ചത്.

പഠനത്തിനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. മണിപാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‌റെ ചെയര്‍മാന്‍ ആയ ടി വി മോഹന്‍ ദാസ് പൈ പഠനത്തിനെ 'മൊത്തത്തില്‍ അസംബന്ധം' എന്നാണ് വിശേഷിപ്പിച്ചത്.പൈ വിമര്‍ശിച്ചതിനു പിന്നാലെ ബയോകോണ്‍ എന്ന ബയോടെക്‌നോളജി കമ്പനിയുടെ ചെയര്‍ പെഴ്‌സണ്‍ കിരണ്‍ മജൂന്ദാര്‍ ഷായും രംഗത്തെത്തി. മോഹന്‍ ദാസ് പറഞ്ഞതിനോടു യോജിക്കുന്നെന്നും അവര്‍ക്ക് എവിടന്നു കിട്ടി ഈ അനുമാനം എന്നു മനസ്സിലാകുന്നില്ലെന്നും അവർ ട്വീറ്റ് ചെയ്തു.ഓട്ടോമേഷനും ക്ലൗഡ് കമ്പ്യൂട്ടിങും എല്ലാം ചേര്‍ന്ന് ഐറ്റി രംഗത്തിന്‌റെ സ്വഭാവം തന്നെ മാറ്റുകയാണ്. സോഫ്റ്റ്വേര്‍ സേവനങ്ങളുടെ പരിപാലനരംഗത്ത് ഇപ്പോള്‍ ബിസിനസ് കുറയുകയാണ്.

പുതിയ സാങ്കേതികവിദ്യകളില്‍ അറിവ് നേടാതെ എഞ്ചിനീയര്‍മാരുടെ മുന്നോട്ടുള്ള യാത്ര തടസ്സപ്പെടുമെന്ന് ഐറ്റി വിദഗ്ധര്‍ തന്നെ പറയുന്നുണ്ട്. ഇന്ത്യയിലെ വന്‍കിട ഐറ്റി കമ്പനികളായ ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയവ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനിടയില്‍ ആസ്പയറിംഗ് മൈന്‌റ്‌സിന്‌റേതു പോലെയുള്ള പഠനങ്ങള്‍ പറയുന്നത് ശരിയാകുകയാണെങ്കില്‍ അത്ര ആശാവഹമല്ല ഇന്ത്യന്‍ ടെക്കികളുടെ ഭാവി.