ഉപ്പിട്ട ഒരു കാപ്പിയായാലോ?

ജീവജാലങ്ങളുടെ ആരോഗ്യകരമായ നിലനില്‍പ്പിനു ഉപ്പ് ഒരു ഒഴിച്ചുകൂടാനാവാത്ത വസ്തുവാണ് എങ്കിലും കാപ്പിയില്‍ അതെങ്ങനെ എന്നൊരു സംശയമുണ്ടോ?

ഉപ്പിട്ട ഒരു കാപ്പിയായാലോ?

വീട്ടിലുണ്ടാക്കുന്ന കാപ്പിയേക്കാള്‍ രുചികരമാണ് കോഫീ ഷോപ്പില്‍ നിന്നും ലഭിക്കുന്ന കാപ്പി എന്ന് തോന്നുന്നുണ്ടോ? എത്ര രുചികരമായി ഉണ്ടാക്കാന്‍ ശ്രമിച്ചാലും വീട്ടില്‍ ആ സ്വാദ് ലഭിക്കുന്നില്ല എന്നൊരു പരാതി ചിലപ്പോഴെങ്കിലും ഉണ്ടാകും. ഒരു ചെറിയ പൊടിക്കൈ പരീക്ഷിച്ചു നോക്കിയാല്‍ ചിലപ്പോള്‍ ആ പരാതി മാറിയേക്കാം.

കാപ്പി തയ്യാറാക്കി, കപ്പിലേക്ക് പകരുമ്പോള്‍ അതില്‍ മൂന്നോ നാലോ തരി എന്ന പോലെ ഉപ്പ് ചേര്‍ത്താല്‍ പാനീയത്തിന് ഒരു പ്രത്യേക സ്വാദ് ലഭിക്കുമെന്നാണ് vinepair.com പറയുന്നത്. സാധാരണ വിഭവങ്ങളില്‍ ചേര്‍ക്കും പോലെ ഉപ്പ് ചേര്‍ക്കണം എന്നല്ല, വളരെ ചെറിയ അളവില്‍ മാത്രം!

ശരിയായ അളവില്‍ മതിയായ സമയമെടുത്തു വെള്ളവും കാപ്പിപ്പൊടിയും ഫില്‍റ്റര്‍ ചെയ്ത്തെടുക്കുന്ന കാപ്പിയില്‍ ഒരു തരി ഉപ്പിനു ചെറുതല്ലാത്ത രുചി നല്‍കാന്‍ സാധിക്കുമെന്നാണ് ഇവരുടെ വാദം. കട്ടന്‍ക്കാപ്പിയുടെ ചെറിയ കയ്പ്പ് രുചി മാറാന്‍ ഉപ്പ് നിയന്ത്രിക്കുമെന്നതിനാലാണ് ഇത്.

ജീവജാലങ്ങളുടെ ആരോഗ്യകരമായ നിലനില്‍പ്പിനു ഉപ്പ് ഒരു ഒഴിച്ചുകൂടാനാവാത്ത വസ്തുവാണ്. ആരോഗ്യവും ഉന്മേഷവും പകരാന്‍ ഉപ്പിനു കഴിയുമെന്നുള്ളതും പരക്കെ അംഗീകരിക്കപ്പെട്ട കാര്യവുമാണ്.

ഇനി അടുത്ത പുലരിയെ വരവേല്‍ക്കാന്‍ കട്ടന്‍ കാപ്പി ചുണ്ടോടു അടുപ്പിക്കും മുന്‍പേ, അല്പം ഉപ്പ് കൂടി വിതറി നോക്കു..പുതിയ പുലരിയും പുതിയ രുചിയും ഒത്തിണങ്ങട്ടെ!

Story by