ഗോക്കളെ വീണ്ടും 'സസ്യഭുക്കുകളാക്കാൻ' ഡോക്ടർമാരെ നിയമിച്ച് ഗോവൻ സർക്കാർ

കന്നുകാലികൾ വെജിറ്റേറിയൻ ആണെന്ന് നമ്മൾ പറയുന്നു. എന്നാൽ കലാൻഗുട്ടിൽ നിന്നുള്ള കന്നുകാലികൾ മാംസാഹാരികളാണ്. ഗോശാലയിൽ എത്തിച്ച ഇവ പുല്ല് തിന്നുന്നില്ല

ഗോക്കളെ വീണ്ടും സസ്യഭുക്കുകളാക്കാൻ ഡോക്ടർമാരെ നിയമിച്ച്  ഗോവൻ സർക്കാർ

'വറുത്ത മീനും ചിക്കനും' കഴിക്കുന്ന തെരുവ് ഗോക്കളെ ചികിത്സിക്കാൻ, ഗോവ സർക്കാർ മൃഗ ഡോക്ടർമാരെ നിയമിക്കുന്നു. തെരുവ് ഗോക്കളെ വീണ്ടും സസ്യഭുക്കുകളാക്കാനാണ് ചികിത്സ. ഗോവയിലെ മാലിന്യ സംസ്‌ക്കരണ വകുപ്പ് മന്ത്രി മൈക്കൽ ലോബോയാണ് ഇത് അറിയിച്ചത്. ഗോവയിലെ കാലൻഗുട്ട് വില്ലേജിൽ അലഞ്ഞു തിരിഞ്ഞു നിന്ന 76 കന്നുകാലികളെ ഗോശാലയിൽ എത്തിച്ചപ്പോൾ അവ പുല്ലും ഇതര സസ്യ വസ്തുക്കളും കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് നടപടി.

"കന്നുകാലികൾ വെജിറ്റേറിയൻ ആണെന്ന് നമ്മൾ പറയുന്നു. എന്നാൽ കലാൻഗുട്ടിൽ നിന്നുള്ള കന്നുകാലികൾ മാംസാഹാരികളാണ്. ഗോശാലയിൽ എത്തിച്ച ഇവ പുല്ല് തിന്നുന്നില്ല."

വടക്കൻ ഗോവയിലെ അർപോറ ഗ്രാമത്തിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ സംസാരിക്കവേ ലോബോ പറഞ്ഞു,

" ഇതിനായി മാത്രം വെറ്ററിനറി സ്പെഷ്യലിസ്റ്റുകളെനിയോഗിച്ചിട്ടുണ്ട്. കന്നുകാലികളെ വീണ്ടും സസ്യഭുക്കുകളാക്കി മാറ്റാൻ നാലഞ്ചു ദിവസമെടുക്കും, "അദ്ദേഹം കൂട്ടിച്ചേർത്തു.

കന്നുകാലികൾ ചവറ്റുകുട്ടയിൽ നിന്നും ചിക്കനും, വറുത്ത മീനും കഴിച്ചു ശീലിച്ചതാണ് ഇങ്ങനെ ഒരു പ്രതിസന്ധിക്കു കാരണം. റെസ്റ്റോറന്റുകളിൽ‌ നിന്നും പുറന്തള്ളുന്ന പഴകിയ വറുത്ത മത്സ്യം ചിക്കൻ അവിശിഷ്ടങ്ങൾ തുടങ്ങിയ നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിച്ചിരുന്നതിനാൽ, അവയുടെ വ്യവസ്ഥ മനുഷ്യരുടെ രീതിയിലായി. നേരത്തെ, അവർ സസ്യഭുക്കുകളും, ശുദ്ധ സസ്യാഹാരികളും ആയിരുന്നു. എന്നാൽ ഇപ്പോൾ അവർ വെജിറ്റേറിയൻ മാത്രമേ കഴിക്കൂ, "അദ്ദേഹം പറഞ്ഞു.

അലഞ്ഞു തിരിഞ്ഞ ഗോക്കൾ വാഹനാപകടങ്ങൾക്കു കാരണമായതിനെ തുടർന്നാണ് ഗോശാലയിലേക്ക് മാറ്റിയത്.

Read More >>