പുനരുപയോഗിക്കാവുന്ന റോക്കറ്റ്; ചരിത്രം കുറിച്ച് സ്‌പേസ് എക്‌സ്

പതിനഞ്ച് വര്‍ഷങ്ങളെടുത്തു അവര്‍ക്ക് അതിനായുള്ള സാങ്കേതികവിദ്യ വളര്‍ത്തിയെടുക്കാന്‍. കഴിഞ്ഞ വര്‍ഷം കെന്നഡി സ്‌പേസ് സ്റ്റേഷനില്‍ നിന്നും സാറ്റലൈറ്റുകളുമായി പറന്നുയര്‍ന്ന ഫാല്‍കണ്‍ 9 ന്‌റെ ബൂസ്റ്റര്‍ മാത്രം തിരിച്ച് അറ്റ്‌ലാന്‌റിക് സമുദ്രത്തില്‍ തിരിച്ചിറങ്ങുകയായിരുന്നു. അതേ ബൂസ്റ്റര്‍ ഉപയോഗിച്ചാണ് പുതിയ വിക്ഷേപണം സാധ്യമാക്കിയത്.

പുനരുപയോഗിക്കാവുന്ന റോക്കറ്റ്; ചരിത്രം കുറിച്ച് സ്‌പേസ് എക്‌സ്

ഫാല്‍കണ്‍ 9 എന്ന പേരുള്ള റോക്കറ്റ് ഫ്‌ളോറിഡയില്‍ നിന്നും പറന്നുയര്‍ന്നപ്പോള്‍ ലോകത്തിന്‌റെ ബഹിരാകാശവാഹനങ്ങളുടെ ചരിത്രത്തില്‍ പുതുയുഗം സൃഷ്ടിക്കുകയായിരുന്നു സ്‌പേസ് എക്‌സ് എന്ന അമേരിക്കൻ സ്വകാര്യ റോക്കറ്റ് നിര്‍മ്മാതാക്കള്‍. ഒരിക്കല്‍ ഉപയോഗിച്ച റോക്കറ്റ് വീണ്ടും ഉപയോഗിക്കുക എന്ന ലക്ഷ്യം ആയിരുന്നു അവര്‍ മറികടന്നത്.

പതിനഞ്ച് വര്‍ഷങ്ങളെടുത്തു അവര്‍ക്ക് അതിനായുള്ള സാങ്കേതികവിദ്യ വളര്‍ത്തിയെടുക്കാന്‍. കഴിഞ്ഞ വര്‍ഷം കെന്നഡി സ്‌പേസ് സ്റ്റേഷനില്‍ നിന്നും സാറ്റലൈറ്റുകളുമായി പറന്നുയര്‍ന്ന ഫാല്‍കണ്‍ 9 ന്‌റെ ബൂസ്റ്റര്‍ മാത്രം തിരിച്ച് അറ്റ്‌ലാന്‌റിക് സമുദ്രത്തില്‍ തിരിച്ചിറങ്ങുകയായിരുന്നു. അതേ ബൂസ്റ്റര്‍ ഉപയോഗിച്ചാണ് പുതിയ വിക്ഷേപണം സാധ്യമാക്കിയത്.

റോക്കറ്റ് പുനരുപയോഗിക്കുന്നതിലൂടെ 30 ശതമാനം വരെ ചെലവ് കുറയ്ക്കാനാകുമെന്നാണ് കമ്പനി പറയുന്നത്. 24 മണിക്കൂറുകള്‍ക്കകം റോക്കറ്റ് പുനരുപയോഗത്തിന് സജ്ജമാക്കാനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഒരു ബൂസ്റ്റര്‍ പത്ത് തവണ ഉപയോഗിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

യാത്രക്കാരെ ബഹിരാകാശത്തിലേയ്ക്ക് കൊണ്ടുപോകാനുള്ള സ്‌പേസ് ഷിപ്പുകള്‍ നിര്‍മ്മിക്കാനും ഒരുങ്ങുകയാണവര്‍. ചൊവ്വയില്‍ കോളനി സ്ഥാനിച്ച് സഞ്ചാരികളെ കൊണ്ടുപോകുകയാണ് ലക്ഷ്യം.

Read More >>