കുരങ്ങുകളുടെ കുടുംബാസൂത്രണത്തിന് പന്നിയില്‍ നിന്നുള്ള രാസവസ്തു ഉപയോഗിച്ചുണ്ടാക്കിയ വാക്സിന്‍ ഇന്ത്യയിലേക്കും!

ആളുകളുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തുകയും കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും ചെയ്യുന്ന കുരങ്ങുകള്‍ അവിടെയെല്ലാം പൊതു ശല്യമാണ്. എന്നാല്‍ വന്യജീവി സംരക്ഷകരുടെ അതി ശക്തമായ നിലപാടുകള്‍ മൂലം ഇവറ്റകളെ കൊല്ലാനും സാധിക്കില്ല. ഇവയെ പിടിച്ചുക്കൊണ്ടു വന്നു വന്ധീകരണം നടത്തുന്നത് ഏതാണ്ട് അസംഭവ്യമായ കാര്യവുമാണ്.

കുരങ്ങുകളുടെ കുടുംബാസൂത്രണത്തിന് പന്നിയില്‍ നിന്നുള്ള രാസവസ്തു ഉപയോഗിച്ചുണ്ടാക്കിയ വാക്സിന്‍ ഇന്ത്യയിലേക്കും!

ഇന്ത്യയിലെ കുരങ്ങ് ശല്യം തീര്‍ക്കാന്‍ ഇനി ഈ ചെറിയ ഗുളികകള്‍ മതിയാകും. ഡെഹ്റാഡൂണ്‍ വന്യജീവി കേന്ദ്രമാണ് കുരുത്തക്കേടുകാരായ കുരങ്ങന്മാരുടെ ശല്യം ഇല്ലാതാക്കാനുള്ള പുതിയ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നത്. ഇതിനായി മൃഗങ്ങളെ വന്ധീകരണം നടത്തുകയല്ല ചെയ്യുന്നത്, മറിച്ചു കുരങ്ങന്മാര്‍ക്കും കുടുംബാസൂത്രണ വാക്സിന്‍ നല്‍കുന്ന പരിപാടിയാണ് ഇത്. പോര്‍സൈന്‍ സോണ പെല്ലുസിഡ എന്ന വാക്സിനാണ് ഇതിനായി നല്‍കുന്നത്.

പന്നിയില്‍ നിന്നെടുക്കുന്ന കെമിക്കലാണ് ഈ വാക്സിനിലെ പ്രധാനഘടകം. ഈ രാസവസ്തു ബീജസങ്കലനത്തെ തടയുന്ന സൂക്ഷ്മജീവികളെ ഉത്പാദിപ്പിക്കുന്നു വനവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 150,000 ല്‍ പരം കുരങ്ങുകള്‍ ഉള്ള ഉത്തരാഘണ്ടില്‍ വാക്സിന്‍ ഇപ്പോള്‍ പരീക്ഷിച്ചു വരികയാണ്.

കുരങ്ങുകളെ പിടിച്ചു കൊണ്ട് വന്നു വന്ധീകരിച്ചു തിരികെ കാട്ടിലേക്ക് വിടുന്നത് പരീക്ഷിച്ചു പരാജയപ്പെട്ട അയാള്‍സംസ്ഥാനമായ ഹിമാചല്‍പ്രദേശും ഈ മാര്‍ഗ്ഗം സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്‌. പല ജില്ലകളിലും കുരങ്ങന്മാരെ കൊണ്ടുള്ള ഉപദ്രവം പൊതുശല്യമായി പ്രഖ്യാപിച്ചിരിക്കുന്നു. ആളുകളുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തുകയും കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും ചെയ്യുന്ന കുരങ്ങുകള്‍ അവിടെയെല്ലാം പൊതു ശല്യമാണ്. എന്നാല്‍ വന്യജീവി സംരക്ഷകരുടെ അതി ശക്തമായ നിലപാടുകള്‍ മൂലം ഇവറ്റകളെ കൊല്ലാനും സാധിക്കില്ല. ഇവയെ പിടിച്ചുക്കൊണ്ടു വന്നു വന്ധീകരണം നടത്തുന്നത് ഏതാണ്ട് അസംഭവ്യമായ കാര്യവുമാണ്.

കുരങ്ങുകളുടെ ആഹാരശൈലി നിരീക്ഷിച്ചു മനസിലാക്കി 20 സ്ക്വര്‍ മീറ്റര്‍ പ്രദേശത്ത് അവയുടെ ഭക്ഷണത്തില്‍ ഈ ഗുളികകള്‍ ചേര്‍ത്തു വയ്ക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയപ്പോള്‍ പൂര്‍ണ്ണമായ പ്രയോജനം ലഭിച്ചു എന്നാണ് ഗവേഷകരുടെ അവകാശവാദം.ഈ വാക്സിന്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമല്ല, അമേരിക്കയില്‍ നിന്നും വരുത്തേണ്ടതുണ്ട്. വിലയും അലപം കൂടതലാണ്- 6000രൂപ.

ഇനിയും ഡ്രഗ് കണ്ട്രോള്‍ ബോര്‍ഡിന്റെയും തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെയും അനുമതി നേടുകയെന്നതാണ് അടുത്ത കടമ്പ. കൂടാതെ വനംവകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെയും അംഗീകാരവും വേണം.കുരങ്ങുകളില്‍ ഈ വാക്സിന്‍ കുത്തിവയ്ക്കുകയോ ഗുളികയായി കഴിക്കുകയോ ചെയ്യാവുന്നതാണ്. വൈകാതെ ഈ വാക്സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഭീമമായ എക്സ്പോര്ട്ടിംഗ് ചാര്‍ജുകള്‍ ഒഴിവാകുകയും വാക്സിന്‍ വിലക്കുറവില്‍ ലഭിക്കുകയും ചെയ്യും.

Read More >>