ചരിത്രം സൂക്ഷിയ്ക്കുന്ന മഞ്ഞുപാളികൾ കൊണ്ടുവരാൻ…

ശേഖരിക്കുന്ന മഞ്ഞുപാളികൾ അന്റാർട്ടിക്കയിലെ ഫ്രീസറിൽ സൂക്ഷിച്ചു വയ്ക്കാനാണ് പദ്ധതി. ഗ്യാസിന്റേയും കെമിക്കലുകളുടേയും പൊടിയുടേയും അവശിഷ്ടങ്ങൾ അടങ്ങിയ മഞ്ഞുപാളികൾ പഠനവിധേയമാക്കാൻ കഴിയും. നൂറ്റാണ്ടുകളായി കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾ മനസ്സിലാക്കാനും കാലാവസ്ഥ എങ്ങിനെ പരിണമിക്കുന്നു എന്ന് മനസ്സിലാക്കാനും ഇതുമൂലം സാധിക്കും.

ചരിത്രം സൂക്ഷിയ്ക്കുന്ന മഞ്ഞുപാളികൾ കൊണ്ടുവരാൻ…

ബൊളീവിയൻ മലനിരകളിൽ 450 അടി ഉയരത്തിൽ കട്ടപിടിച്ചു കിടക്കുന്ന മഞ്ഞുപാളികൾക്ക് 18, 000 വർഷങ്ങളുടെ കാലാവസ്ഥാചരിത്രം പറയാനുണ്ട്. മനുഷ്യൻ കൃഷി തുടങ്ങിയ കാലത്തെ കഥകൾ. പക്ഷേ, ആ മഞ്ഞുപാളികൾ അതിവേഗത്തിൽ ഉരുകിക്കൊണ്ടിരിക്കുകയാണ്. അവസാനത്തെ ഹിമയുഗത്തിനു ശേഷം കാലാവസ്ഥാ വ്യതിയാനങ്ങൾ ആ ചരിത്രരേഖകളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ശാസ്ത്രജ്ഞന്മാർക്ക് വേവലാതിപ്പെടാൻ വേറെയെന്ത് വേണം.

അതുകൊണ്ട്, അല്പം മുന്നൊരുക്കങ്ങൾ നടത്താനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം. ബൊളിവീയയിലെ 6, 400 മീറ്റർ ഉയരമുള്ള ഇലിമാനി പർവ്വതനിരകളിൽ ചെന്ന് മഞ്ഞുപാളികൾ ശേഖരിക്കാൻ വേണ്ടി ഒരു സംഘം ശാസ്ത്രജ്ഞർ പുറപ്പെടുകയാണ്.

അങ്ങനെ ശേഖരിക്കുന്ന മഞ്ഞുപാളികൾ അന്റാർട്ടിക്കയിലെ ഫ്രീസറിൽ സൂക്ഷിച്ചു വയ്ക്കാനാണ് പദ്ധതി. ഗ്യാസിന്റേയും കെമിക്കലുകളുടേയും പൊടിയുടേയും അവശിഷ്ടങ്ങൾ അടങ്ങിയ മഞ്ഞുപാളികൾ പഠനവിധേയമാക്കാൻ കഴിയും. നൂറ്റാണ്ടുകളായി കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾ മനസ്സിലാക്കാനും കാലാവസ്ഥ എങ്ങിനെ പരിണമിക്കുന്നു എന്ന് മനസ്സിലാക്കാനും ഇതുമൂലം സാധിക്കും.

പക്ഷേ, സമയം വളരെ കുറവാണ് താനും. ഇപ്പോഴത്തെ വേഗത്തിൽ ആഗോളതാപനം തുടരുകയാണെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ ഹിമപാളികൾ ഇല്ലാതാകും. കാലാവസ്ഥാചരിത്രം എന്നെന്നേയ്ക്കുമായി അലിഞ്ഞു പോകും.

കഴിഞ്ഞ ആഗസ്റ്റിൽ ഇതുപോലെ മഞ്ഞുപാളികൾ ശേഖരിച്ച് ലാബിൽ എത്തിച്ചിരുന്നു. ആൽഫ്സ് മലനിരകളിലെ മോണ്ട് ബ്ലാങ്കിൽ നിന്നായിരുന്നു അന്ന് മഞ്ഞുപാളികൾ എടുത്തത്. അതും അന്റാർട്ടിക്കയിലെ ഒരു ഗവേഷണകേന്ദ്രത്തിൽ പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

ഭാവിയിലെ ശാസ്ത്രജ്ഞർക്ക് കീഴ് വഴക്കങ്ങളില്ലാതെ തന്നെ ഗവേഷണം നടത്താൻ വേണ്ടി മഞ്ഞുപാളികൾ സൂക്ഷിച്ചു വയ്ക്കണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

Read More >>