കഥപറയും കണ്ണുകൾ വിടരുന്ന നേരം: നഗ്നതയും മേലാടയും തമ്മിൽ

കുറഞ്ഞ ലൈംഗികത പ്രകടമാകുന്ന ചിത്രങ്ങള്‍ കാണുമ്പോഴും കൂടിയ ലൈംഗികത പ്രകടമാക്കുന്ന ചിത്രങ്ങള്‍ കാണുമ്പോഴും കണ്ണുകളുടെ വികാസവും പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ പരിശോധിച്ചു.

കഥപറയും കണ്ണുകൾ വിടരുന്ന നേരം: നഗ്നതയും മേലാടയും തമ്മിൽ

ലൈംഗികാകര്‍ഷണം തോന്നുവരെ കാണുമ്പോള്‍ സാധാരണയായി നമ്മുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് വികസിക്കാറുണ്ട്. ഇത് ആരും ബോധപൂര്‍വം ചെയ്യുന്നതല്ല, മറിച്ച് നമ്മുടെ താല്‍പര്യത്തിനുസരിച്ച് ശരീരത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനമാണ്. എന്നാല്‍ നമ്മുടെ ലൈംഗിക അഭിരുചിയനുസരിച്ചുള്ള ഈ പ്രതികരണം പലപ്പോഴും തുറിച്ചുനോട്ടമായി മറ്റുള്ളവര്‍ക്ക് അനുഭവപ്പെടാറുണ്ട്. അതേസമയം നമുക്ക് ലൈംഗിക താല്‍പര്യം തോന്നുന്നവരെ വസ്ത്രം ധരിച്ച നിലയിലും വസ്ത്രമില്ലാതെയും കാണുമ്പോള്‍ കൃഷ്ണമണികള്‍ വികസിക്കുന്നതില്‍ വ്യത്യാസമുണ്ടോയെന്ന സംശയം പലര്‍ക്കുമുണ്ട്.

ഇതുസംബന്ധിച്ച് നടത്തിയ പുതിയ പഠനപ്രകാരം നമുക്ക് താല്‍പര്യമുള്ളവരെ വസ്ത്രം ധരിച്ച രീതിയിലും വസ്ത്രത്തോടു കൂടിയ രീതിയിലും കണ്ടാല്‍ കൃഷ്ണമണികള്‍ ഒരുപോലെ മാത്രമാണ് വികസിക്കുന്നതെന്ന് കണ്ടെത്തി. കെന്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. കുറഞ്ഞ ലൈംഗികത പ്രകടമാകുന്ന ചിത്രങ്ങള്‍ കാണുമ്പോഴും കൂടിയ ലൈംഗികത പ്രകടമാക്കുന്ന ചിത്രങ്ങള്‍ കാണുമ്പോഴും കണ്ണുകളുടെ വികാസവും പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ പരിശോധിച്ചു. ഐ ട്രാക്കിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ പരീക്ഷണത്തില്‍ സ്ത്രീ-പുരുഷന്‍മാരുടെ രൂപത്തോട് തോന്നുന്ന താല്‍പര്യം ലൈംഗികാകര്‍ഷണമാണെങ്കിലും നഗ്നചിത്രങ്ങള്‍ കണ്ടാല്‍ കൃഷ്ണമണികള്‍ കൂടുതലായി വികസിക്കുന്നില്ലെന്ന് കണ്ടെത്തി.

പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കിയ ലൈംഗികാഭിരുചികള്‍ക്കനുസരിച്ച് ചിത്രങ്ങള്‍ കണ്ടപ്പോള്‍ കണ്ണുകള്‍ വികസിച്ചതായി ഗവേഷക ജാനിസ് അറ്റാര്‍ഡ് ജോണ്‍സണ്‍ പറഞ്ഞു. എതിര്‍ലിംഗത്തില്‍പ്പെട്ടവരോട് ലൈംഗിക താല്‍പര്യം തോന്നുന്നവര്‍ക്ക് അവരെ കാണുമ്പോള്‍ കണ്ണുകള്‍ വികസിക്കുന്നത് സ്വാഭാവികമാണെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ ഈ വികസിക്കല്‍ അവരെ നഗ്നമായി കാണുമ്പോഴോ അവരുടെ നഗ്നചിത്രങ്ങള്‍ കാണുമ്പോഴോ വര്‍ധിക്കാറില്ലെന്നും പഠനത്തില്‍ കണ്ടെത്തിയതായി ജാനിസ് പറഞ്ഞു. ''നമുക്ക് താല്‍പര്യം തോന്നുന്ന വ്യക്തികളുടെ ലൈംഗികത പ്രകടമാക്കാത്തതും പ്രകടമാക്കുന്നതുമായ ചിത്രങ്ങളോട് കൃഷ്ണമണികള്‍ ഒരുപോലെയാണു പ്രതികരിക്കുക'' ജാനിസ് പറഞ്ഞു. അതേസമയം നഗ്നമായ ചിത്രങ്ങള്‍ നഗ്നമല്ലാത്ത ചിത്രങ്ങളെ അപേക്ഷിച്ച് നമ്മുടെ ശരീരത്തില്‍ കൂടുതല്‍ ലൈംഗിക മാറ്റങ്ങള്‍ക്കു കാരണമാകുമെന്ന് മറ്റൊരു ഗവേഷകന്‍ പറഞ്ഞു.