ചൊവ്വയിൽ ഓടിയോടി ചക്രമുടച്ച ക്യൂരിയോസിറ്റി

പദ്ധതിയിട്ടിരിക്കുന്ന ദൗത്യം പൂർത്തിയാക്കാൻ വേണ്ടി ആവശ്യമുള്ളത്ര യാത്ര ചെയ്യാനുള്ള ആയുർദൈർഖ്യം പേടകത്തിലെ ആറ് ചക്രങ്ങൾക്കുമുണ്ടെന്ന് ക്യൂരിയോസിറ്റി പ്രൊജക്റ്റ് മാനേജർ ജിം എറിക്സൺ അറിയിച്ചു.

ചൊവ്വയിൽ ഓടിയോടി ചക്രമുടച്ച ക്യൂരിയോസിറ്റി

നാസയുടെ ചൊവ്വാ പര്യവേഷണ പേടകമായ ക്യൂരിയോസിറ്റിയുടെ ചക്രങ്ങളിൽ പൊട്ടലുകൾ കണ്ടെത്തി. ചുവന്ന ഗ്രഹത്തിലൂടെ യാത്ര തുടരുകയാണ് ക്യൂരിയോസിറ്റി. മാർച്ച് 19 ന് ലഭിച്ച ചിത്രം പരിശോധിച്ചപ്പോഴാണ് ചക്രങ്ങളിലെ ഗ്രൗസറുകളിൽ വിള്ളൽ വീണിരിക്കുന്നതായി കണ്ടെത്തിയത്.

പദ്ധതിയിട്ടിരിക്കുന്ന ദൗത്യം പൂർത്തിയാക്കാൻ വേണ്ടി ആവശ്യമുള്ളത്ര യാത്ര ചെയ്യാനുള്ള ആയുർദൈർഘ്യം പേടകത്തിലെ ആറ് ചക്രങ്ങൾക്കുമുണ്ടെന്ന് ക്യൂരിയോസിറ്റി പ്രൊജക്റ്റ് മാനേജർ ജിം എറിക്സൺ അറിയിച്ചു.

എന്നാൽ ഈ പുതിയ വിള്ളലുകൾ സൂചിപ്പിക്കുന്നത് ഇടതുവശത്തുള്ള ചക്രത്തിന്റെ കാലാവധി അവസാനിക്കുകയാണെന്നാണ്. 2013 ൽ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ വേഗത്തിലാണ് ചക്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതെന്നും ജിം പറഞ്ഞു. പരീക്ഷണങ്ങളിൽ നിന്നും മനസ്സിലാകുന്നത് ഗ്രൗസറുകളിലെ വിള്ളലുകൾ അതിന്റെ കാലവധിയുടെ 60 ശതമാനവും താണ്ടിക്കഴിഞ്ഞെന്നാണ്.

ഇപ്പോൾ ചൊവ്വയിലെ മുറേ ഫോർമേഷൻ എന്ന് പേരിട്ടിട്ടുള്ള ഇടത്ത് മണൽക്കൂനകളിൽ പരീക്ഷണങ്ങൾ നടത്തുകയാണ് ക്യൂരിയോസിറ്റി. പേടകം അടുത്തതായി പോകാനിരിക്കുന്നത് വെറ റൂബിൻ റിഡ്ജ് എന്നിടത്തേയ്ക്കാണ്.

ആഗസ്റ്റ് 2012 ൽ ചൊവ്വയിൽ ഇറങ്ങിയതിന് ശേഷം ഇതുവരെ 16 കിലോമീറ്ററുകൾ യാത്ര ചെയ്തു കഴിഞ്ഞു ക്യൂരിയോസിറ്റി. ഇനിയും ആറ് കിലോമീറ്ററുകൾ കൂടി യാത്ര ചെയ്താലേ അടുത്ത ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ.

Story by
Read More >>