ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ചൈല്‍ഡ് പോണോഗ്രഫിയും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്നതിന് ടെലഗ്രാം കാരണമാകുന്നുണ്ടെന്ന് പരാതിയില്‍ ഉന്നയിക്കുന്നു

ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ബെംഗളൂരു നാഷണല്‍ ലോ സ്‌കൂകൂള്‍ ഓഫ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിയുമായ അഥീന സോളമനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ചൈല്‍ഡ് പോണോഗ്രഫിയും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്നതിന് ടെലഗ്രാം കാരണമാകുന്നുണ്ടെന്ന് പരാതിയില്‍ ഉന്നയിക്കുന്നു. ആരാണ് അയക്കുന്നതെന്ന് വെളിപ്പെടുത്താതെ തന്നെ ടെലഗ്രാമില്‍ ചിത്രങ്ങളും ദൃശ്യങ്ങളും കൈമാറാന്‍ സാധിക്കും. മോശം ചിത്രങ്ങളും വീഡിയോകളും മറഞ്ഞിരുന്നു കൊണ്ട് ഷെയര്‍ ചെയ്യാന്‍ കുറ്റവാളികള്‍ക്ക് അവസരമൊരുക്കുകയാണ് ഈ ഫീച്ചര്‍ എന്നും പരാതിയില്‍ പറയുന്നു.

ഐടി ആക്ട് 2000 പ്രകാരം ബന്ധപ്പെട്ട ഉന്നത അധികാരിയില്‍ നിന്ന നിര്‍ദേശം ലഭിച്ചാല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ കണ്ടന്റ് നീക്കം ചെയ്യാന്‍ സര്‍വീസ് പ്രൊവൈഡര്‍ ബാധ്യസ്ഥനാണ്. എന്നാല്‍ ടെലഗ്രാമിന് ഇന്ത്യയില്‍ ലൈസന്‍സോ അനുമതിയോ ഇല്ലാതെയാണ് ടെലഗ്രാം പ്രവര്‍ത്തിക്കുന്നതെന്നും ഇത് തടയാനുള്ള നടപടി വേണമെന്നും ഹര്‍ജയില്‍ ആവശ്യപ്പെടുന്നു.

2013 ല്‍ റഷ്യയില്‍ ആരംഭിച്ച ടെലഗ്രാം ആപ്ലിക്കേഷന് കേരളത്തില്‍ മാത്രം 13 ലക്ഷം ഉപഭോക്താക്കളുണ്ട്. ഉപഭോക്താക്കള്‍ക്ക് ഫോട്ടോ, വീഡിയോ, സ്റ്റിക്കര്‍, ഡോക്യുമെന്റ് തുടങ്ങി ഏതു തരത്തിലുള്ള ഫയലുകള്‍ കൈമാറാനും ടെലഗ്രാം ഉപയോഗിക്കാം.

Read More >>