പെഗി വൈറ്റ്സൺ: ഏറ്റവും പ്രായം കൂടിയ ബഹിരാകാശയാത്രിക, ഒപ്പം ഒരു ലോകറെക്കോർഡും

ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ റെക്കോർഡ് ആണ് പെഗി മറികടന്നത്. 50 മണിക്കൂർ 40 മിനിറ്റ് ആയിരുന്നു സുനിത ശൂന്യാകാശത്ത് ചെലവഴിച്ച സമയം. പെഗിയാകട്ടെ 53 മണിക്കൂർ 22 മിനിറ്റ് എന്ന് റെക്കോർഡ് തിരുത്തി.

പെഗി വൈറ്റ്സൺ: ഏറ്റവും പ്രായം കൂടിയ ബഹിരാകാശയാത്രിക, ഒപ്പം ഒരു ലോകറെക്കോർഡും

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശസഞ്ചാരിയാണ് പെഗി വൈറ്റ്സൺ. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ പുതിയ പാർക്കിംഗ് സ്ലോട്ട് ഘടിപ്പിക്കാനായി ശൂന്യാകാശത്തിലേയ്ക്കിറങ്ങിയ അവർ പുതിയൊരു ലോകറെക്കോർഡിനും ഉടമയായി.

അവരുടെ എട്ടാമത്തെ സ്പേസ് വാക്ക് ആയിരുന്നു അത്. ഏറ്റവും കൂടുതൽ തവണ സ്പേസ് വാക്ക് നടത്തുന്ന സ്ത്രീ എന്ന ലോകറേക്കോർഡും അതോടെ അവർക്കായി.

സ്റ്റേഷൻ കമാൻഡർ ആയ ഷേൻ കിംബ്രോഗിന്റെ കൂടെയാണ് പെഗി പേടകത്തിനു പുറത്തിറങ്ങിയത്. ഡോക്കിംഗ് പോർട്ടിലെ ചില ജോലികൾ ചെയ്യാനായിരുന്നു അത്.

ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ റെക്കോർഡ് ആണ് പെഗി മറികടന്നത്. 50 മണിക്കൂർ 40 മിനിറ്റ് ആയിരുന്നു സുനിത ശൂന്യാകാശത്ത് ചെലവഴിച്ച സമയം. പെഗിയാകട്ടെ 53 മണിക്കൂർ 22 മിനിറ്റ് എന്ന് റെക്കോർഡ് തിരുത്തി.

57 വയസ്സുകാരിയായ പെഗി കഴിഞ്ഞ നവമ്പറിൽ ആയിരുന്നു അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിൽ എത്തിയത്. അവരുടെ മൂന്നാമത്തെ ആകാശയാത്രയായിരുന്നു അത്. ആകെമൊത്തം 500 ദിവസങ്ങൾ അവർ ബഹിരാകാശത്തിൽ ചെലവഴിച്ചു.

വരുന്ന ജൂണിൽ ഭൂമിയിലേയ്ക്ക് തിരിച്ചെത്താനായിരുന്നു പെഗിയുടെ പദ്ധതി. പക്ഷേ കുറച്ചു ദിവസങ്ങൾ കൂടി അവിടെ ചെലവഴിച്ച് സെപ്റ്റംബറിൽ മടങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം.

Read More >>