അഞ്ചിലൊരാൾ അപരിചിതരുമായി സ്വകാര്യവിവരങ്ങള്‍ പങ്കുവയ്ക്കുന്നു!

അടുത്തിടെ നടന്ന ഒരു പഠനത്തില്‍ ഉപയോക്താക്കളുടെ അത്തരം സ്വഭാവങ്ങളിലേയ്ക്കും വിരല്‍ ചൂണ്ടുന്നുണ്ട്. ഉപയോക്താക്കളില്‍ അഞ്ചിലൊരാള്‍ വീതം അപരിചിതരുമായി പാസ് വേര്‍ഡുകള്‍ കൈമാറുന്നുണ്ടെന്നാണ് സൈബര്‍ സുരക്ഷാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാസ്പര്‍സ്‌കൈ എന്ന കമ്പനി പറയുന്നത്. അത്തരക്കാര്‍ അവരവരെത്തന്നെ വ്യക്തിവിവരമോഷണത്തിലേയ്ക്കും സാമ്പത്തിക ആക്രമണങ്ങളിലേയ്ക്കും തുറന്ന് കൊടുക്കുകയാണ്. ഇതില്‍ പ്രധാനപ്പെട്ട കാര്യം എന്താണെന്നാല്‍ ചെറുപ്പക്കാര്‍ തങ്ങളുടെ സ്വകാര്യചിത്രങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നുണ്ട് എന്നതാണ്.

അഞ്ചിലൊരാൾ അപരിചിതരുമായി സ്വകാര്യവിവരങ്ങള്‍ പങ്കുവയ്ക്കുന്നു!

ഇന്‌റര്‍നെറ്റ് ഉപയോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണല്ലോ സുരക്ഷ. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിത്യവാര്‍ത്തയാകുന്ന ഇക്കാലത്ത് എത്ര കരുതലോടെ നീങ്ങിയാലും പൂര്‍ണ്ണമായും സുരക്ഷിതമാണ് നമ്മുടെ വ്യക്തിപരമായതും രഹസ്യാത്മകമായതുമായ വിവരങ്ങള്‍ എന്നുറപ്പില്ല. ഇന്‌റര്‍നെറ്റ് അശ്രദ്ധമായി ഉപയോഗിക്കുന്നതില്‍ ഉപയോക്താക്കള്‍ ഒട്ടും പിന്നിലല്ല എന്നതും പ്രധാനകാരണമാണ്.

അടുത്തിടെ നടന്ന ഒരു പഠനത്തില്‍ ഉപയോക്താക്കളുടെ അത്തരം സ്വഭാവങ്ങളിലേയ്ക്കും വിരല്‍ ചൂണ്ടുന്നുണ്ട്. ഉപയോക്താക്കളില്‍ അഞ്ചിലൊരാള്‍ വീതം അപരിചിതരുമായി പാസ് വേര്‍ഡുകള്‍ കൈമാറുന്നുണ്ടെന്നാണ് സൈബര്‍ സുരക്ഷാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാസ്പര്‍സ്‌കൈ എന്ന കമ്പനി പറയുന്നത്. അത്തരക്കാര്‍ അവരവരെത്തന്നെ വ്യക്തിവിവരമോഷണത്തിലേയ്ക്കും സാമ്പത്തിക ആക്രമണങ്ങളിലേയ്ക്കും തുറന്ന് കൊടുക്കുകയാണ്. ഇതില്‍ പ്രധാനപ്പെട്ട കാര്യം എന്താണെന്നാല്‍ ചെറുപ്പക്കാര്‍ തങ്ങളുടെ സ്വകാര്യചിത്രങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നുണ്ട് എന്നതാണ്.

പഠനം നടത്തിയവരില്‍ 93 ശതമാനം ആളുകളും തങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ പങ്കുവയ്ക്കാറുണ്ടെന്ന് സമ്മതിക്കുന്നുണ്ട്. 70 ശതമാനം പേരും അവരുടെ കുട്ടികളുടെ ഫോട്ടോകള്‍ പങ്കുവയ്ക്കാറുണ്ട്. 45 ശതമാനം പേര്‍ തികച്ചും സ്വകാര്യമായ ഫോട്ടോകളും വീഡിയോകളും മറ്റുള്ളവരുമായി പങ്കുവയ്ക്കാറുണ്ട്. അവര്‍ ഡാറ്റ മാത്രമല്ല പങ്കുവയ്ക്കാറുള്ളത്, അത്രയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉപകരണങ്ങള്‍ കൂടിയാണെന്നുള്ളതാണ് അത്ഭുതം.

പത്ത് ശതമാനം ഉപയോക്താക്കള്‍ അവരുടെ മൊബൈല്‍ ഉപകരണത്തിന്‌റെ 'പിന്‍' മറ്റുള്ളവരുമായി പങ്കുവച്ചിട്ടുണ്ട്. 23 ശതമാനം പേര്‍ തങ്ങളുടെ മൊബൈല്‍ ഉപകരണം മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കാറുണ്ട്. 'മറ്റുള്ളവരുമായി രഹസ്യാത്മകമായ വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ നിങ്ങള്‍ക്ക് അതിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയാണ്. കാരണം വിവരങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് നിങ്ങള്‍ക്കറിയില്ല,' കാസ്പര്‍സ്‌കൈ ലാബ് ഹെഡ് ആന്ദ്രേ മൊചോള പറയുന്നു. 16-24 പ്രായപരിധിയിലുള്ള 61 ശതമാനം പേരും വ്യക്തിപരമായ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ പങ്കുവയ്ക്കാറുണ്ടെന്ന് സമ്മതിക്കുന്നു. 55 വയസ്സിന് മുകളിലുള്ളവരില്‍ ഈ പ്രവണത കുറവാണ്, 38 ശതമാനം.