അമേരിക്കന്‍ വാഹനവിപണി ലക്ഷ്യം വച്ചു മഹീന്ദ്രയും

കമ്പനി അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന വാഹനത്തിനു മഹീന്ദ്ര 'ഥാര്‍' എന്നായിരിക്കും പേര് നല്‍കുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അമേരിക്കന്‍ വാഹനവിപണി ലക്ഷ്യം വച്ചു മഹീന്ദ്രയും

അമേരിക്കന്‍ വാഹന വിപണിയില്‍ പ്രവേശിക്കാനൊരുങ്ങി മഹീന്ദ്ര ഗ്രൂപ്പ്. മഹീന്ദ്രയുടെ ഏറ്റവും പുതിയ ഓഫ്‌റോഡ് വാഹനവുമായി 2019 ല്‍ അമേരിക്കന്‍ വിപണിയിലേക്ക് കടന്നുചെല്ലാനാണ് മഹീന്ദ്ര ഗ്രൂപ്പ് പദ്ധതിയിടുന്നത്.

ദക്ഷിണ കൊറിയന്‍ കമ്പനിയായ സാങ്‌യോങ് മോട്ടോറും ഒന്നര വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ വിപണിയില്‍ പ്രവേശിക്കും എന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് മഹീന്ദ്രയുടെ ഈ പ്രഖ്യാപനവും.

ഡിട്രോയിറ്റിലുള്ള ഗവേഷണ-വികസന കേന്ദ്രമായ മഹീന്ദ്ര നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററാണ് (എംഎന്‍എടിസി) മഹീന്ദ്ര & മഹീന്ദ്രയുടെ അമേരിക്കന്‍ വിപണി പ്രവേശനത്തിന് നേതൃത്വം നല്‍കുന്നത്. കമ്പനി അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന വാഹനത്തിനു മഹീന്ദ്ര 'ഥാര്‍' എന്നായിരിക്കും പേര് നല്‍കുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു.