മനുഷ്യനെ ബഹിരാകാശത്തിലേയ്ക്ക് അയയ്ക്കുന്നു; ഐഎസ്ആർഒയുടെ പുതിയ പദ്ധതിയ്ക്ക് ബഹിരാകാശവകുപ്പിന്റെ അംഗീകാരം

ഭ്രമണപഥത്തിലേയ്ക്കു രണ്ട് ബഹിരാകാശപേടകങ്ങൾ അയയ്ക്കാനും അതിലേയ്ക്കു സാധനങ്ങള്‍ കൊണ്ടുപോകാനുമുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു കഴിഞ്ഞാല്‍, മനുഷ്യനെ ബഹിരാകാശത്തേയ്ക്കു കൊണ്ടുപോകാനും ഐഎസ്ആർഒയ്ക്കു പദ്ധതിയുണ്ട്. അതിനുമുമ്പ് പേടകത്തിലേയ്ക്കു വീണ്ടും ഇന്ധനം നിറയ്ക്കാനുള്ള സങ്കേതമായിരിക്കും വികസിപ്പിക്കുക. അത് പേടകങ്ങള്‍ക്കു കൂടുതല്‍ ആയുസ്സ് നല്‍കും.

മനുഷ്യനെ ബഹിരാകാശത്തിലേയ്ക്ക് അയയ്ക്കുന്നു; ഐഎസ്ആർഒയുടെ പുതിയ പദ്ധതിയ്ക്ക് ബഹിരാകാശവകുപ്പിന്റെ അംഗീകാരം

ഭൂമിയുടെ ഭ്രമണപഥത്തിലേയ്ക്കു രണ്ട് ബഹിരാകാശപേടകങ്ങൾ അയയ്ക്കാനും അതിലേയ്ക്കു സാധനങ്ങള്‍ കൊണ്ടുപോകാനുമുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ഐഎസ്ആർഒയുടെ പദ്ധതിയ്ക്ക് അംഗീകാരം. ഡോക്കിംഗ്, ബെര്‍ത്തിംഗ് എന്നു വിളിക്കുന്ന സാധനക്കൈമാറ്റമാണ് ഐഎസ്ആർഒ പരീക്ഷിക്കാന്‍ പോകുന്നത്. പത്തു കോടി രൂപയാണ് ഇതിനായി ബഹിരാകാശവകുപ്പ് ഐഎസ്ആർഒയ്ക്ക് അനുവദിച്ചിട്ടുള്ളത്.

ഈ സാങ്കേതികവിദ്യ വികസിപ്പിച്ചു കഴിഞ്ഞാല്‍ മനുഷ്യനെ ബഹിരാകാശത്തേയ്ക്കു കൊണ്ടുപോകാനും ഐഎസ്ആർഒയ്ക്ക് പദ്ധതിയുണ്ട്. അതിനുമുമ്പ് പേടകത്തിലേയ്ക്കു വീണ്ടും ഇന്ധനം നിറയ്ക്കാനുള്ള സങ്കേതമായിരിക്കും വികസിപ്പിക്കുക. അത് പേടകങ്ങള്‍ക്കു കൂടുതല്‍ ആയുസ്സ് നല്‍കും.

ബംഗാളുരുവിലെ ഐഎസ്ആർഒ സ്‌പേസ് അപ്ലിക്കേഷന്‍ സെന്‌ററില്‍ ഇതിനായുള്ള പരീക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്ന് ഐഎസ്ആർഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ടി കെ അനുരാധ അറിയിച്ചു. 2016 ല്‍ തന്നെ ഇതിനായുള്ള പ്രാഥമികകാര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞെന്നും അവര്‍ പറഞ്ഞു.

'ബഹിരാകാശത്തിലെ സാങ്കേതികവിദ്യ പരീക്ഷിക്കാനായി രണ്ട് ചെറിയ പേടകങ്ങള്‍ അയയ്ക്കാനാണു പദ്ധതി. ഇന്ത്യ ധാരാളം സാറ്റലൈറ്റുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. നൂതന സാങ്കേതികവിദ്യ കൊണ്ട് അവയില്‍ വീണ്ടും ഇന്ധനം നിറയ്ക്കാന്‍ സാധിയ്ക്കും. അങ്ങിനെ ബഹിരാകാശമാലിന്യം കുറയ്ക്കാനാകും,' അനുരാധ അറിയിച്ചു.

മിക്കവാറും സാറ്റലൈറ്റുകളിലെ സാമഗ്രികള്‍ പ്രവര്‍ത്തനം പിന്‍വലിച്ച ശേഷവും പ്രവര്‍ത്തിക്കാറുണ്ട്. ഇന്ധനം ബാക്കിയുള്ളതു കൊണ്ടാണത്. ഭാവിയില്‍, നമുക്ക് സാറ്റലൈറ്റുകള്‍ ഒന്നിലേറെ തവണ ഉപയോഗിക്കാന്‍ കഴിയും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ഇപ്പോഴും അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ അംഗമല്ല. മനുഷ്യനെ ബഹിരാകാശത്തിലേയ്ക്ക് അയക്കുക എന്നത് ഉടനേയുള്ള പദ്ധതിയല്ല. പുതിയ ഡോക്കിംഗ് സിസ്റ്റം മനുഷ്യനെ കൊണ്ടുപോകാനും തിരിച്ചു കൊണ്ടുവരാനും സഹായിക്കുന്നതായിരിക്കും.

വേറേയും വെല്ലുവിളികള്‍ ഐഎസ്ആർഒയുടെ മുന്നിലുണ്ട്. രണ്ട് പേടകങ്ങള്‍ക്കും പരസ്പരം തിരിച്ചറിയാവുന്ന സങ്കേതമാണ് അതില്‍ പ്രധാനം. ഇരുപേടകങ്ങളും ഒരേ ഭ്രമണപഥത്തില്‍ ആയിരിക്കുകയും വേണം. പേടകങ്ങളുടെ വേഗത നിയന്ത്രിക്കുന്നതും സുരക്ഷിതമായ ഡോക്കിംഗിനു അത്യാവശ്യമാണ്.


Story by
Read More >>