അന്താരാഷ്ട്ര ബഹിരാകാശനിലയം: താഴിട്ട് പൂട്ടുമോ റിസോർട്ട് ആക്കുമോ?

പ്രതിവർഷം മൂന്ന് ലക്ഷം കോടി ഡോളർ ആണ് ഐ എസ് എസ്സിനു നൽകി വരുന്ന ഫണ്ട്. നാസയ്ക്ക് കിട്ടുന്ന മൊത്തം ഫണ്ടിന്റെ പകുതിയോളം വരും അത്. ഇനിയും അത്രയും പണം നൽകുന്നത് ലാഭകരമല്ലെന്നാണ് ചില ശാസ്ത്രജ്ഞരും രാഷ്ട്രീയക്കാരും അഭിപ്രായപ്പെടുന്നത്. ശാസ്ത്രവളർച്ചയ്ക്ക് ഐ എസ് എസ് ഇനിയും അവശ്യമുണ്ടെന്ന് മറ്റുചിലരും വാദിക്കുന്നുണ്ട്.

അന്താരാഷ്ട്ര ബഹിരാകാശനിലയം: താഴിട്ട് പൂട്ടുമോ റിസോർട്ട് ആക്കുമോ?

ശൂന്യാകാശത്തിലെ മനുഷ്യനിർമ്മിതമായ ഏറ്റവും വലിയ കൃത്രിമവസ്തുവാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഭൂമിയുടെ ഭ്രമണപഥത്തിന്റെ താഴേത്തട്ടിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഈ ഗവേഷണനിലയത്തിൽ മനുഷ്യർക്ക് താമസിക്കാനും സാധിക്കും എന്നതാണ് പ്രത്യേകത.

അമേരിക്കയുടെ നാസ, ജപ്പാന്റെ ഏയറോസ്പേസ് സ്പേസ് ഏജൻസി, യൂറോപ്യൻ സ്പേസ് ഏജൻസി, റാസ്കോസ്മോസ് ആന്റ് കനേഡിയൻ സ്പേസ് ഏജൻസി തുടങ്ങിയവരാണ് ബഹിരാകാശനിലയത്തിൽ ഉടമസ്ഥർ.

1998 ലാണ് നിലയം പ്രവർത്തനം ആരംഭിച്ചത്. ഘട്ടം ഘട്ടമായി കൂട്ടിച്ചേർക്കലുകൾ നടത്തി പൂർണ്ണമായും പ്രവർത്തനസജ്ജമാക്കുകയായിരുന്നു. ഭൂമിയിൽ നിന്നും നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാം എന്നതും ഈ നിലയത്തിന്റെ പ്രത്യേകതയാണ്.

എന്നാൽ ബഹിരാകാശനിലയത്തിനായി പണം മുടക്കുന്നത് തുടരണോയെന്നാണ് അമേരിക്കൻ സർക്കാർ ആലോചിക്കുന്നത്. 2024 വരെ പണം മുടക്കിയാൽ മതിയെന്ന് യു എസ് കോൺഗ്രസ്സ് തീരുമാനിച്ചിട്ടുണ്ട്. അതിനു ശേഷം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ അവകാശവും ഉപേക്ഷിക്കുമെന്ന് പറയപ്പെടുന്നു.

എങ്കിൽ ബഹിരാകാശനിലയത്തിന് എന്ത് സംഭവിക്കും എന്നാണ് അടുത്ത ചോദ്യം ഉയർന്നത്. ഇത്രയും വലിയ ഒരു ഇടം ശൂന്യാകാശത്തിൽ ഉപേക്ഷിക്കുന്നത് എങ്ങിനെ? ഒട്ടേറേ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി പ്രപഞ്ചത്തിനെക്കുറിച്ച് വിലപിടിച്ച അറിവുകൾ നൽകാൻ സഹായിച്ച പരീക്ഷണശാലയാണല്ലോ ബഹിരാകാശനിലയം.

പ്രതിവർഷം മൂന്ന് ലക്ഷം കോടി ഡോളർ ആണ് ഐ എസ് എസ്സിനു നൽകി വരുന്ന ഫണ്ട്. നാസയ്ക്ക് കിട്ടുന്ന മൊത്തം ഫണ്ടിന്റെ പകുതിയോളം വരും അത്. ഇനിയും അത്രയും പണം നൽകുന്നത് ലാഭകരമല്ലെന്നാണ് ചില ശാസ്ത്രജ്ഞരും രാഷ്ട്രീയക്കാരും അഭിപ്രായപ്പെടുന്നത്. ശാസ്ത്രവളർച്ചയ്ക്ക് ഐ എസ് എസ് ഇനിയും അവശ്യമുണ്ടെന്ന് മറ്റുചിലരും വാദിക്കുന്നുണ്ട്.

എന്തായാലും, ബഹിരാകാശനിലയം അടച്ചു പൂട്ടുന്നതിനെക്കുറിച്ചുള്ള സംവാദങ്ങൾക്കിടെ ഉയർന്ന മറ്റൊരു ചോദ്യമാണ്. ഒറ്റയടിയ്ക്ക് മൊത്തം പ്രവർത്തനം നിർത്താനാണോ അതോ വേറേ വല്ല പദ്ധതിയും ഉണ്ടോയെന്നാണ് ചോദ്യം. കോടീശ്വന്മാർക്കോ സ്പേസ് ഏജൻസികൾക്കോ വിൽക്കുകയാണെങ്കിൽ ഐ എസ് എസ് തുടർന്നും പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.

ബഹിരാകാശ ടൂറിസം പ്രോൽസാഹിപ്പിക്കാൻ ബഹിരാകാശനിലയം ഉപയോഗിക്കാമെന്ന് ചിലർ. അവധിക്കാലത്ത് ഭൂമിയിൽ നിന്നും ആകാശത്തിലേയ്ക്ക് വിനോദയാത്ര പോകാമല്ലോ. പഴയ തറവാടുകളൊക്കെ റിസോർട്ട് ആക്കുന്ന അതേ പരിപാടി. സ്വകാര്യ സ്പേസ് ഏജൻസികൾക്ക് അവരുടെ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകാനും ഐ എസ് എസ് ഉപയോഗിക്കാമെന്നും അഭിപ്രായമുണ്ട്.

2024 ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശനിലയം ഏത് രീതിയിലായിരിക്കും പ്രവർത്തിക്കുക എന്നത് ചൂടൻ ചർച്ചയാണിപ്പോൾ.

Read More >>