ഇന്ത്യക്കാർ 'ആപ്പ്' ഉപയോ​ഗത്തിനായി പ്രതിദിനം ചെലവഴിക്കുന്നത് രണ്ടര മണിക്കൂർ!

ബ്രസീല്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽ ദിവസവും 10 ആപ്പുകളില്‍ കൂടുതല്‍ ഉപയോഗിക്കുന്നുണ്ട്. 2017ലെ ആദ്യത്തെ മൂന്നു മാസങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഒരു ഇന്ത്യാക്കാരൻ ഫോണില്‍ ശരാശരി 80 ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. പ്രതിമാസം ശരാശരി 40 ആപ്പുകള്‍ ഉപയോഗിക്കുന്നുമുണ്ട്.

ഇന്ത്യക്കാർ ആപ്പ് ഉപയോ​ഗത്തിനായി പ്രതിദിനം ചെലവഴിക്കുന്നത് രണ്ടര മണിക്കൂർ!

ഇന്ത്യക്കാര്‍ ഒരു ദിവസം വിവിധ ആപ്പുകളില്‍ ചെലവഴിക്കുന്ന സമയം രണ്ടര മണിക്കൂറെന്നു റിപ്പോര്‍ട്ട്. 2017ലെ കണക്കാണിത്. കഴിഞ്ഞവര്‍ഷം രണ്ടു മണിക്കൂര്‍ ആയിരുന്നു ഇന്ത്യാക്കാരുടെ ആപ്പ് സമയം. അമേരിക്ക, യുകെ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേതിനെക്കാള്‍ കൂടുതല്‍ സമയമാണ് ഇന്ത്യക്കാര്‍ ആപ്പുകള്‍ക്കായി വിനിയോഗിക്കുന്നത്.

ആപ്പ് ആനീ എന്ന അനലിറ്റിക്‌സ് കമ്പനി 2016ല്‍ നടത്തിയ പഠനത്തില്‍ ആഗോളതലത്തില്‍ത്തന്നെ മനുഷ്യര്‍ ഒരു ലക്ഷം കോടി മണിക്കൂര്‍ സമയം ആപ്പുകള്‍ക്കായി ചെലവഴിക്കുന്നതായി കണ്ടെത്തിയിരുന്നു. ശരാശരി ഒമ്പത് ആപ്പുകളാണ് ഓരോരുത്തരും ഉപയോഗിക്കുന്നത്.

ബ്രസീല്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽ ദിവസവും 10 ആപ്പുകളില്‍ കൂടുതല്‍ ഉപയോഗിക്കുന്നുണ്ട്. 2017 ലെ ആദ്യത്തെ മൂന്നു മാസങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഒരു ഇന്ത്യാക്കാരൻ ഫോണില്‍ ശരാശരി 80 ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. പ്രതിമാസം ശരാശരി 40 ആപ്പുകള്‍ ഉപയോഗിക്കുന്നുമുണ്ട്.

'ഉപയോക്താക്കള്‍ക്കു തങ്ങളുടെ ജീവിതം ആപ്പുകള്‍ വഴി ചിട്ടപ്പെടുത്താനാണ് ആഗ്രഹം. പല ഇന്‍ഡസ്ട്രികളിലും ആപ്പുകള്‍ അനിവാര്യമായിട്ടുണ്ട്'- റിപ്പോര്‍ട്ടില്‍ പറയുന്നു.

രസകരമായ കാര്യം എന്താണെന്നാല്‍, 80 ശതമാനം സമയവും ചെലവഴിക്കുന്നത് ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ ആപ്പുകളാണു കൂടുതല്‍ സമയവും അപഹരിക്കുന്നത് എന്നതാണ്.

2016ല്‍ വിദ്യാഭ്യാസം, സാമ്പത്തികം, ഇന്‍ഷുറന്‍സ്, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ചാറ്റ് ആപ്പുകളുടെ ഉപയോഗം നിരീക്ഷിച്ചിരുന്നു. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചാറ്റ് ആപ്പുകളെ അടുത്ത ഘട്ട പരിവര്‍ത്തനമായി കാണുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഇനിയും വളരാനിരിക്കുന്നതേയുള്ളൂ.

'അതു നിലവില്‍ നാഗരിക ഇന്ത്യയിലെ വളര്‍ന്നിട്ടുള്ളു. ഇംഗ്ലീഷിലുള്ള ടെക്‌നിക്കല്‍ കാര്യങ്ങളിലുള്ളവര്‍ മാത്രമേ ഇപ്പോഴത് ഉപയോഗിക്കുന്നുള്ളൂ'- ആപ്പ് ഡെവലപ്‌മെന്റ് സ്റ്റാര്‍ട്ട് അപ് ആയ ഹസുരയിലെ മാര്‍ക്കറ്റിങ് മേധാവിയായ ആനന്ദ് കുമാര്‍ പറയുന്നു.

മറുവശത്ത് ആപ്പുകള്‍ മുഖ്യധാരയിലേയ്ക്കു വളരുന്നുമുണ്ട്. 4ജി സൗകര്യമെല്ലാം വന്നപ്പോഴും, സ്മാര്‍ട്ട് ഫോണുകള്‍ കുറഞ്ഞ വിലയ്ക്കു ലഭ്യമായപ്പോഴും പുതിയ ഒരു ജനവിഭാഗം ഇന്റര്‍നെറ്റിന്റെ ലോകത്തേയ്ക്കു വന്നു. ബാങ്കിങ് പോലെയുള്ള സേവനങ്ങള്‍ക്ക് ആപ്പുകള്‍ ഉപയോഗിക്കുന്നതു സാധാരണമായി.

ചാറ്റ് ആപ്പുകള്‍ ചില പ്രത്യേക കാര്യങ്ങള്‍ക്കേ പ്രയോജനപ്പെടൂ എന്നാണെങ്കിലും ആളുകള്‍ ഇനിയും കൂടുതല്‍ സമയം ആപ്പുകളില്‍ ചെലവഴിക്കുമെന്നാണു സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.