2019ഓടെ ഇന്ത്യ ഡെങ്കിപ്പനിക്കുള്ള വാക്‌സിന്‍ കണ്ടെത്തുമെന്ന് റിപ്പോര്‍ട്ട്‌

ഇതിനു വേണ്ടി 28.99 കോടി രൂപയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വകയിരുത്തുന്നത്.

2019ഓടെ ഇന്ത്യ ഡെങ്കിപ്പനിക്കുള്ള വാക്‌സിന്‍ കണ്ടെത്തുമെന്ന് റിപ്പോര്‍ട്ട്‌

ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ആരോഗ്യമേഖലയെ ഭീതിയിലാഴ്ത്തുന്ന ഡെങ്കിപ്പനിക്ക് വാക്‌സിന്‍ തയ്യാറാകുന്നുവെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ. വാക്‌സിന്‍ കണ്ടെത്തുന്നതിനായി വന്‍കിട മരുന്ന് നിര്‍മാണ കമ്പനിയായ പനേഷ്യ ബയോടെക്കിന് അനുമതി നല്‍കിയിട്ടുണ്ട്. പനേഷ്യ ബയോടെക്കും യുഎസിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തും ചേര്‍ന്നാണ് ഈ വാക്‌സിന്‍ നിര്‍മിക്കുന്നത്. ഇതിനു വേണ്ടി 28.99 കോടി രൂപയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വകയിരുത്തുന്നത്. 2015- 17 കാലഘട്ടത്തില്‍ ഡെങ്കി ബാധിച്ച് മരിച്ചവരുടെ എണ്ണം വളരെ കൂടുതലായിരുന്നു.

ഡെങ്കിപ്പനിക്ക് ഇതുവരെ കൃത്യമായ ചികിത്സയോ പ്രതിരോധ മരുന്നുകളോ കണ്ടെത്തിയിട്ടില്ല. കൊതുകുകളിലൂടെ പരക്കുന്ന ഈ രോഗം ശരീരത്തിലെ പ്ലെയ്റ്റ്‌ലറ്റുകളുടെ എണ്ണം ക്രമാതീതമായി കുറക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.

Read More >>