ഹൈപ്പര്‍ലൂപ്: ഭൂമിയില്‍ ചീറിപ്പായും വിമാനം ഇന്ത്യയില്‍ എത്തുന്നു; ആദ്യപാത കൊല്‍ക്കത്ത – ചെന്നൈ

യാത്രക്കാരെ ഉദ്ദേശിച്ച് മാത്രമല്ല, ചരക്കുസേവനത്തിനും ഉപയോഗിക്കാവുന്നതാണ് ഹൈപ്പര്‍ലൂപ്. ഹൈപ്പര്‍ലൂപ്പില്‍ യാത്ര ചെയ്യാനുള്ള ചെലവും വിമാനക്കൂലിയുടെ അടുത്തേ വരുകയുള്ളൂയെന്ന് എന്ന് ഹൈപ്പര്‍ലൂപ് വണ്‍ എന്ന കമ്പനിയുടെ സിഇഒ റോബ് ലോയ്ഡ് പറയുന്നു.

ഹൈപ്പര്‍ലൂപ്: ഭൂമിയില്‍ ചീറിപ്പായും വിമാനം ഇന്ത്യയില്‍ എത്തുന്നു; ആദ്യപാത കൊല്‍ക്കത്ത – ചെന്നൈ

ഇന്ത്യയില്‍ അതിവേഗ ഗതാഗതം സാധ്യമാക്കുന്ന ഹൈപ്പര്‍ലൂപ് വാഹനങ്ങള്‍ എപ്പോള്‍ വരുമെന്ന ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ഒരു റ്റിയൂബിലൂടെ മിന്നല്‍ വേഗത്തില്‍ സഞ്ചരിച്ച് ദൂരങ്ങള്‍ കീഴടക്കുന്ന ചെറിയ വാഹനമാണ് ഹൈപ്പര്‍ലൂപ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ലളിതമായി പറയാം. വിമാനത്തിനേക്കാള്‍ മൂന്നിരട്ടിയോളം വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് പറയുമ്പോള്‍ത്തന്നെ മനസ്സിലാക്കാമല്ലോ ഹൈപ്പര്‍ലൂപിന്‌റെ സാധ്യതകള്‍.

ഇന്ത്യയില്‍ കൊല്‍ക്കത്ത മുതല്‍ ചെന്നൈ വരെയാണ് ആദ്യത്തെ പൈപ്പര്‍ലൂപ് വാഹനം പദ്ധതിയിടുന്നത്. 2021 ല്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ശ്രമം എന്ന് ഹൈപ്പര്‍ലൂപ് വണ്‍ എന്ന കമ്പനിയുടെ സിഇഒ റോബ് ലോയ്ഡ് പറയുന്നു. യാത്രക്കാരെ ഉദ്ദേശിച്ച് മാത്രമല്ല, ചരക്കുസേവനത്തിനും ഉപയോഗിക്കാവുന്നതാണ് ഹൈപ്പര്‍ലൂപ്. ഹൈപ്പര്‍ലൂപ്പില്‍ യാത്ര ചെയ്യാനുള്ള ചെലവും വിമാനക്കൂലിയുടെ അടുത്തേ വരുകയുള്ളൂയെന്ന് റോബ് പറയുന്നു.

മണിക്കൂറില്‍ 1223 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഹൈപ്പര്‍ലൂപിന് സാധിക്കുമെന്ന് ഹൈപ്പര്‍ലൂപ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്നോളജീസ് സ്ഥാപകന്‍ ബിപോപ് ഗ്രെസ്റ്റ പറയുന്നു. നിലവിലുള്ള ഹൈവേ, തീവണ്ടിപ്പാത ഉപയോഗിച്ചാണ് അത് ഡിസൈന്‍ ചെയ്യുന്നത് എന്നത് കൊണ്ട് അത്രയും വേഗം പൂര്‍ണമായും കൈവരിക്കുമെന്ന് പറയാനാവില്ല.

ഏറ്റവും സുരക്ഷിതമായ സംവിധാനമാണ് ഹൈപ്പര്‍ലൂപ് എന്നും ബിപോപ് അവകാശപ്പെടുന്നു. തറയില്‍ പറക്കുന്ന ഒരു വിമാനം തന്നെയാണ് ഹൈപ്പര്‍ലൂപ്. നിയന്ത്രിക്കാന്‍ വളരെ എളുപ്പമാണ് അത്.

Story by
Read More >>