പിന്‍കോഡ് തീരുമാനിക്കുന്നതെങ്ങിനെ?

ആഗസ്റ്റ് 15, 1972 ലാണ് ഇന്ത്യയില്‍ പിന്‍കോഡ് നിലവില്‍ വരുന്നത്. ആറ് അക്കങ്ങള്‍ ചേര്‍ന്നതാണ് പിന്‍കോഡ്. ഓരോ അക്കത്തിനും ഓരോ സൂചനയും ഉണ്ട്.

പിന്‍കോഡ് തീരുമാനിക്കുന്നതെങ്ങിനെ?

ഓണ്‍ലൈനിലാണെങ്കിലും ഓഫ്‌ലൈനിലാണെങ്കിലും പിന്‍കോഡ് ഒരു അവശ്യഘടകമാണ്. പോസ്റ്റല്‍ ഇന്‍ഡക്‌സ് കോഡ് എന്ന ഈ നമ്പര്‍ എങ്ങിനെയാണ് തീരുമാനിക്കുന്നതെന്ന് നോക്കിയാലോ!

ആഗസ്റ്റ് 15, 1972 ലാണ് ഇന്ത്യയില്‍ പിന്‍കോഡ് നിലവില്‍ വരുന്നത്. ആറ് അക്കങ്ങള്‍ ചേര്‍ന്നതാണ് പിന്‍കോഡ്. ഓരോ അക്കത്തിനും ഓരോ സൂചനയും ഉണ്ട്.

പിന്‍കോഡിലെ ആദ്യത്തെ അക്കം പ്രദേശത്തിനെ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ആകെ ഒമ്പത് പിന്‍ പ്രദേശങ്ങളാണുള്ളത്. അതില്‍ എട്ടെണ്ണം ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളേയും ഒരെണ്ണം ആര്‍മി പോസ്റ്റല്‍ സര്‍വീസിനേയും സൂചിപ്പിക്കുന്നു.

വടക്കന്‍ പ്രദേശങ്ങള്‍ - 1, 2

പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ - 3, 4

തെക്കന്‍ പ്രദേശങ്ങള്‍ - 5, 6

കിഴക്കന്‍ പ്രദേശങ്ങള്‍ - 7, 8

ആര്‍മി പോസ്റ്റല്‍ സര്‍വീസ് - 9

രണ്ടാമത്തെ അക്കം സൂചിപ്പിക്കുന്നത് പ്രദേശത്തില്‍ ഉള്‍പ്പെടുന്ന സ്ഥലത്തേയാണ്. അങ്ങിനെയാകുമ്പോള്‍ ആദ്യത്തെ രണ്ട് അക്കങ്ങള്‍ സൂചിപ്പിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയായിരിക്കുമെന്ന് നോക്കാം

11 - ഡല്‍ഹി

12, 13 - ഹരിയാന

14 - 16 - പഞ്ചാബ്

17 - ഹിമാചല്‍ പ്രദേശ്

18, 19 - ജമ്മു കാഷ്മീര്‍

20 -28 - ഉത്തര്‍ പ്രദേശ്, ഉത്തരാഞ്ചല്‍

30 - 34 - രാജസ്ഥാന്‍

36 - 39 - ഗുജറാത്ത്

40 -44 - മഹാരാഷ്ട്ര

45 - 49 - മധ്യപ്രദേശ്, ഛത്തീസ് ഗഢ്

50 - 53 - ആന്ധ്രാപ്രദേശ്

56 - 59 - കര്‍ണാടക

60 - 64 - തമിഴ്‌നാട്

67 - 69 - കേരളം

70 - 74 - വെസ്റ്റ് ബംഗാള്‍

75 - 77 - ഒറിസ്സ

78 - ആസ്സാം

79 - വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍

80 - 85 - ബീഹാര്‍, ജാര്‍ഖണ്ഡ്

90 - 99 - ആര്‍മി പോസ്റ്റല്‍ സര്‍വീസ്

മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നത് സോര്‍ട്ട് ചെയ്യുന്ന ജില്ലയെയാകുന്നു. അവസാനത്തെ മൂന്ന് അക്കങ്ങള്‍ സൂചിപ്പിക്കുന്നത് ഓരോ ജില്ലയിലേയും പോസ്റ്റ് ഓഫീസുകളേയാണ്. മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നത് സോര്‍ട്ട് ചെയ്യുന്ന ജില്ലയെയാകുന്നു. അവസാനത്തെ മൂന്ന് അക്കങ്ങള്‍ സൂചിപ്പിക്കുന്നത് ഓരോ ജില്ലയിലേയും പോസ്റ്റ് ഓഫീസുകളേയാണ്.

അപ്പോള്‍ വൈറ്റിലയുടെ പിന്‍കോഡ് 682019 ആണെങ്കില്‍ സംസ്ഥാനം, ജില്ല, പോസ്റ്റ് ഓഫീസ് എന്നീ വിവരങ്ങള്‍ എത്രയെളുപ്പത്തില്‍ കണ്ടുപിടിക്കാം അല്ലേ?

Story by
Read More >>