ഹാര്‍ലി-ഡേവിഡ്‌സണിന് വില കൂടുന്നു

അമേരിക്ക ആസ്ഥാനമായ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളാണ് ഹാര്‍ലി-ഡേവിഡ്‌സണ്‍.

ഹാര്‍ലി-ഡേവിഡ്‌സണിന് വില കൂടുന്നു

മുംബൈ:ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയിലെ തങ്ങളുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. ഏപ്രില്‍ 1മുതലായിരിക്കും വില വര്‍ധന പ്രാബല്യത്തില്‍ വരിക.

നിലവിലെ വിലയില്‍ നിന്നും 1.5 ശതമാനം വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളാണ് ഹാര്‍ലി-ഡേവിഡ്‌സണ്‍.

വില വര്‍ധനയുടെ കാരണമെന്താണ് എന്ന് കമ്പനി അറിയിച്ചിട്ടില്ല. ഉയര്‍ന്ന നിര്‍മ്മാണ ചെലവുകളാണ് ഇതിനു പിന്നില്‍ എന്നാണ് കരുതപ്പെടുന്നത്. ബിഎംഡബ്ല്യു, ഫോര്‍ഡ് തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കളും ഏപ്രില്‍ മുതല്‍ വില വര്‍ധിപ്പിക്കുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.