ടൈറ്റാനിക്കിനെ അപകടത്തിലാക്കിയതിലും 'ഭീമന്‍ ഐസ്ബര്‍ഗ്' കാനഡയുടെ തീരമടുത്തു

തീരത്തോടടുത്ത ഈ അത്ഭുത കാഴ്ച കാണാനുള്ള സന്ദര്‍ശകരുടെ തിരക്കാണ് ഫെറിലാന്‍ഡില്‍

ടൈറ്റാനിക്കിനെ അപകടത്തിലാക്കിയതിലും

കാനഡയുടെ തീരപ്രദേശമായ ഫെറിലാന്‍ഡ് ഒരു സാധാരണ ടൂറിസ്റ്റ് കേന്ദ്രം എന്നതില്‍ അപ്പുറം അധികം പ്രശസ്തി നേടിയ ഒരു സ്ഥലമായിരുന്നില്ല. പ്രതിദിനം 500 ആളുകളാണ് ഇവിടെ ശരാശരി സന്ദര്‍ശകരായി ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. തീരത്തോടടുത്ത ഈ അത്ഭുത കാഴ്ച കാണാനുള്ള സന്ദര്‍ശകരുടെ തിരക്കാണ് ഇവിടെ.

ടൈറ്റാനിക് കപ്പലിലെ അപകടത്തിലാഴ്ത്തിയതിനേക്കാള്‍ വലിപ്പമുള്ള ഒരു ഐസ്ബര്‍ഗാണ് ഇവിടെ തീരമടുത്തിരിക്കുന്നത്.

ആര്‍ട്ടിക് പ്രദേശത്ത്‌ നിന്നുമുള്ള മഞ്ഞുമലകള്‍ ഇതുവഴി ഒഴുകി പോകുന്നത് പതിവാണ് എങ്കിലും ഇത്രയും വലിയ ഒരു ഐസ്ബര്‍ഗ് തീരമണയുന്നത്‌ ഇവിടെ ഇതാദ്യമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. 150 അടി വലിപ്പമാണ് ഫെറിലാന്‍ഡ് തീരപ്രദേശത്ത് ഒഴുകിയെത്തിയ ഐസ്ബര്‍ഗിനുള്ളത്. ടൈറ്റാനിക് അപകടത്തിനു കാരണമായതിന് നൂറടിയായിരുന്നു വലിപ്പം.


ഐസ്ബര്‍ഗ് കാണാനും ചിത്രങ്ങളെടുക്കാനും സന്ദര്‍ശകരുടെ തിരക്കാണ് ഇപ്പോള്‍ ഇവിടെ. കാറ്റിന്റെ ഗതിയിലുള്ള വ്യത്യാസം ശക്തമായതാണ് ഭീമന്‍ മഞ്ഞുമല തീരത്തിനോട് ഇത്ര അടുത്തുവരാന്‍ കാരണമായതെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം.

Read More >>