ഉടന്‍ വരുന്നു, ഡിസ്‌ലൈക്ക് ബട്ടണും!

കാത്തിരിപ്പിനൊടുവില്‍ ഫേസ്ബുക്ക് ഡിസ്‌ലൈക്ക് റിയാക്ഷനും അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

ഉടന്‍ വരുന്നു, ഡിസ്‌ലൈക്ക് ബട്ടണും!

ഫെയ്സ് ബുക്കിന്റെ ഡിസ് ലൈക്ക് ബട്ടണിനെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി പറഞ്ഞുകേട്ടതുപോലെയൊന്നും ഡിസ്ലൈക്ക് ബട്ടണുകള്‍ വന്നില്ല എന്നു മാത്രം. എന്നാലിപ്പോള്‍ ഡിസ്ലൈക്ക് ബട്ടണുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫെയ്സ്ബുക്ക് എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു.

തള്ളവിരല്‍ ഉയര്‍ത്തിപ്പിടിച്ച ചുരുട്ടിയ മുഷ്ടിയുടെ തലതിരിഞ്ഞ രൂപമായിരിക്കും ഡിസ്ലൈക്ക് ബട്ടണിലുള്ളത്. (അതായത് തല തിരിഞ്ഞ ലൈക്ക് ബട്ടണ്‍) മെസ്സെഞ്ചെറിലാണ് ആദ്യം ഡിസ്ലൈക്ക് പരീക്ഷിക്കുക. തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകളില്‍ ആയിരിക്കും ഡിസ്ലൈക്ക് ബട്ടണ്‍ ആദ്യം പരീക്ഷിക്കുക. നല്ലതാണ് എന്ന് അംഗീകാരം നേടുന്ന പക്ഷം ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും ഈ റിയാക്ഷന്‍ ലഭിക്കുന്നതായിരിക്കും.

നിലവില്‍ ലഭ്യമായ ആറ് റിയാക്ഷനുകള്‍ക്ക് സമമായിരിക്കും ഇതും. എത്ര റിയാക്ഷന്‍ ലഭിച്ചു എന്നു സൂചിപ്പിക്കുന്ന റിയാക്ഷന്‍ കൗണ്ടറും ഇതോടൊപ്പമുണ്ടാവും.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫെയ്സ്ബുക്ക് റിയാക്ഷനുകള്‍ അവതരിപ്പിക്കുന്നത്. 300 ബില്യന്‍ റിയാക്ഷനുകളാണ് ഒരു വര്‍ഷം കൊണ്ട് ഫെയ്സ്ബുക്കില്‍ രേഖപ്പെടുത്തിയത് എന്നാണ് കണക്കുകള്‍.

Read More >>