ഇന്ത്യയിലെ അഞ്ച് സോളാർ പ്ലാന്റുകൾ

തമിഴ് നാട്, രാജ്സ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പ്രധാനമായും സോളാർ പദ്ധതികൾ പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ വൈദ്യുതി ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന അഞ്ച് സംസ്ഥാനങ്ങളാണിവ.

ഇന്ത്യയിലെ അഞ്ച് സോളാർ പ്ലാന്റുകൾ

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സോളാർ വൈദ്യുതി ഉല്പാദനം ഉള്ളത് ഇന്ത്യയിലാണ്. അതിവേഗം വികസിക്കുന്ന മേഖലയാണ് സോളാർ പവർ. തമിഴ് നാട്, രാജ്സ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പ്രധാനമായും സോളാർ പദ്ധതികൾ പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ വൈദ്യുതി ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന അഞ്ച് സംസ്ഥാനങ്ങളാണിവ.

കമുതി സോളാർ പവർ പ്രൊജക്റ്റ്, തമിഴ് നാട്

ലോകത്തിലെ തന്നെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് ആണ് മധുരയ്ക്ക് അടുത്തുള്ള കമുതി സോളാർ പവർ പ്ലാന്റ്. അദാനി പവർ ആണ് ഈ പ്ലാന്റിന്റെ ഉടമസ്ഥർ. 2016 സെപ്റ്റംബർ 21 ന് നിർമ്മാണം പൂർത്തിയായ ഈ പ്ലാന്റിൽ നിന്നും 648 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാകും. 10 ചതുരശ്രകിലോമീറ്റർ ആണ് പ്ലാന്റിന്റെ വിസ്തൃതി.

ചരങ്ക സോളാർ പാർക്ക്, ഗുജറാത്ത്

മഴ കുറവുള്ള ഗുജറാത്തിലെ വലിയൊരു സോളാർ പ്ലാന്റ് ആണ് ചരങ്ക സോളാർ പാർക്ക്. ഗുജറാത്തിലെ ചരങ്ക എന്ന സ്ഥലത്താണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. 2000 ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്നു ഇത്. 200 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ സാധിക്കും. ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പാർക്കുകളിൽ ഒന്നാണിത്.

സാക്രി സോളാർ പ്ലാന്റ്, മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് ആണ് സാക്രി സോളാർ പ്ലാന്റ്. ധൂലെ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 125 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള കഴിവുണ്ട് ഇതിന്.

വെൽസ്പൺ സോളാർ എം പി പ്രൊജക്റ്റ്, മധ്യപ്രദേശ്

151 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുന്നതാണ് വെൽസ്പൺ സോളാർ പ്രൊജക്റ്റ്. മധ്യപ്രദേശിലെ റെവ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ധിരുഭായ് അംബാനി സോളാർ പാർക്ക്, രാജസ്ഥാൻ

റിലയൻസ് ഇൻഡസ്ട്രീസ് നിർമ്മിച്ച ഈ സോളാർ പാർക്ക് രാജസ്ഥാനിലെ പൊഖ്രാനിന്റെ അടുത്താണുള്ളത്. താർ മരുഭൂമിയിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് ആണിത്.

Story by