അമ്മയുടെ പ്രേതമാണോ... അതോ ചിന്നമ്മയുടെ അടവാണോ.... പോയസ് ഗാര്‍ഡനിൽ പ്രേതം!

'എതിരാളിയോട് ഞാന്‍ ക്ഷമിക്കും, ചതിയ്ക്കുന്നവരെ വെറുതേ വിടില്ല' എന്നത് ജയലളിതയുടെ പ്രശസ്തമായ പ്രസ്താവനയാണ്. മരണശേഷവും അവര്‍ അതില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് അണ്ണാ ഡിഎംകെ അംഗങ്ങള്‍ വിശ്വസിക്കുന്നത്. പോയസ് ഗാര്‍ഡനില്‍ ജയലളിതയുടെ പ്രേതം അലയുന്നുണ്ടെന്ന് ചിലര്‍ പറഞ്ഞു നടക്കുന്നുണ്ട്. ചിരുതാവൂര്‍, കോടനാട് ബംഗ്ലാവുകളിലും പ്രേതസാന്നിധ്യം ഉണ്ടെന്ന് പറഞ്ഞു പരത്തുന്നുണ്ട്.

അമ്മയുടെ പ്രേതമാണോ... അതോ ചിന്നമ്മയുടെ അടവാണോ....  പോയസ് ഗാര്‍ഡനിൽ  പ്രേതം!

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വീടായ പോയസ് ഗാര്‍ഡന്‍ മറ്റൊരു മാടമ്പിള്ളി ആയെന്നാണു ഇപ്പോള്‍ പറയപ്പെടുന്നത്. രാത്രികളില്‍ വീട്ടില്‍ നിന്നും അലറല്‍ ശബ്ദം കേള്‍ക്കുന്നു. അടച്ചിട്ടിരിക്കുന്ന മുറികളില്‍ എന്തൊക്കെയോ ഉരുണ്ടു വീഴുന്ന ശബ്ദങ്ങള്‍ എന്നിങ്ങനെ ആകെ പരിഭ്രാന്തരാണ് പോയസ് ഗാര്‍ഡനിലെ പണിക്കാര്‍. എന്തെങ്കിലും മന്ത്രവാദം ചെയ്ത് പരിഹാരം കാണണമെന്ന് അവര്‍ മുഖ്യമന്ത്രി പളനിസാമിയോട് അപേക്ഷിക്കുകയാണ്.

'എതിരാളിയോട് ഞാന്‍ ക്ഷമിക്കും, ചതിയ്ക്കുന്നവരെ വെറുതേ വിടില്ല' എന്നത് ജയലളിതയുടെ പ്രശസ്തമായ പ്രസ്താവനയാണ്. മരണശേഷവും അവര്‍ അതില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് അണ്ണാ ഡിഎംകെ അംഗങ്ങള്‍ വിശ്വസിക്കുന്നത്. പോയസ് ഗാര്‍ഡനില്‍ ജയലളിതയുടെ പ്രേതം അലയുന്നുണ്ടെന്ന് ചിലര്‍ പറഞ്ഞു നടക്കുന്നുണ്ട്. ചിരുതാവൂര്‍, കോടനാട് ബംഗ്ലാവുകളിലും പ്രേതസാന്നിധ്യം ഉണ്ടെന്ന് പറഞ്ഞു പരത്തുന്നുണ്ട്.

ജയലളിത ജീവിച്ചിരുന്നപ്പോള്‍ എപ്പോഴും സജീവമായിരുന്ന ആ റോഡും പോയസ് ഗാര്‍ഡന്‍ വീടും ഇപ്പോള്‍ നിശ്ശബ്ദമാണ്. അവരുടെ കൂടെ താമസിച്ചിരുന്ന ശശികലയും ജയിലിലായി. ജയലളിതയുടെ മരണത്തിന്റെ രഹസ്യം സിബിഐ അന്വേഷിക്കണമെന്ന് ഒ പനീര്‍ശെല്‍വം ആവശ്യപ്പെടുന്നുണ്ട്. അതു കേട്ട് ജയലളിതയുടെ പ്രേതം പ്രതികാരം ചെയ്യാന്‍ വരുകയാണെന്നു പറഞ്ഞ് ചില വേന്ദ്രന്മാര്‍ പേടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ജയലളിതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തലയിടുന്നവര്‍ക്കു പ്രശ്‌നങ്ങള്‍ ഒഴിഞ്ഞ നേരമില്ലാതെയായി. ശശികല ജയിലിലായി. കോഴക്കേസില്‍ കുടുങ്ങി തീഹാര്‍ ജയിലിലാണ് ടിടിവി ദിനകരന്‍. കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകം മറ്റൊരുവഴിയ്ക്ക് എന്നിങ്ങനെ ആകെ പ്രശ്‌നത്തിലാണു അണ്ണാ ഡിഎംകെ അംഗങ്ങള്‍.

ആണുങ്ങള്‍ക്കു രാശിയില്ലാത്ത വീട് എന്ന് പണ്ടുതൊട്ടേ പോയസ് ഗാര്‍ഡനെപ്പറ്റി പറയാറുണ്ട്. ജയലളിത ഉപയോഗിച്ചിരുന്ന മുറിയില്‍ ആരു താമസിച്ചാലും രാത്രി സമാധാനമായി ഉറങ്ങാന്‍ പറ്റില്ലത്രേ. രാത്രികളില്‍ എന്തൊക്കെയോ ശബ്ദങ്ങളും അലര്‍ച്ചകളും കേള്‍ക്കുമെന്ന് പൂന്തോട്ടക്കാരില്‍ ഒരാള്‍ പറയുന്നു.

ജയലളിതയ്ക്കു കുട്ടികളെ വളരെ ഇഷ്ടമായിരുന്നു. പതിനേഴ് അനാഥക്കുട്ടികളെ പോയസ് ഗാര്‍ഡനില്‍ വളര്‍ത്തുന്നുണ്ടായിരുന്നു അവര്‍. ജയലളിത ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ അതില്‍ ഏതെങ്കിലും ഒരു കുട്ടി കൂടെയിരിക്കണം എന്ന് നിര്‍ബന്ധമായിരുന്നു. ചിലപ്പോള്‍ അവര്‍ തന്നെ ഊട്ടിക്കൊടുക്കുകയും ചെയ്യുമായിരുന്നത്രേ. നല്ല മൂഡിലാണെങ്കില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങളും വാങ്ങിക്കൊടുക്കുമായിരുന്നു.

കുട്ടികളെ നോക്കാനായി രാജമ്മ എന്ന എഴുപത്തഞ്ചു വയസ്സുകാരിയും ഉണ്ട്. ശശികല ജയിലിലേയ്ക്കു പോയപ്പോഴും ദിനകരന്‍ കോഴക്കേസില്‍ കുടുങ്ങിയപ്പോഴും എന്തൊക്കോയോ ശബ്ദങ്ങള്‍ കേള്‍ക്കുമായിരുന്നെന്ന് രാജമ്മ പറയുന്നു. പേടിച്ചരണ്ട കുട്ടികള്‍ ഒരേ മുറിയില്‍ ചുരുണ്ട് കൂടിയിരിക്കും. ഇപ്പോൾ കുട്ടികളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്.

"ദിനകരനെ സമാധാനമായി ഉറങ്ങാന്‍ അനുവദിക്കില്ലായിരുന്നു ആ ശബ്ദം. നിവൃത്തിയില്ലാതെ കുടുംബത്തിനേയും കൊണ്ട് പോയസ് ഗാര്‍ഡന്‍ വിട്ടിറങ്ങി ദിനകരന്‍. ഒരു ദിവസം ശശികലയുടെ സഹോദരനായ ദിവാകരന്റെ ഒരു സുഹൃത്ത് രണ്ട് ദിവസങ്ങള്‍ പോയസ് ഗാര്‍ഡനില്‍ താമസിച്ചു. ജയലളിതയുടെ മുറിയിലിരുന്ന് അയാള്‍ ചര്‍ച്ചകള്‍ നടത്തി. അന്നു രാത്രി പതിവ് തെറ്റിക്കാതെ അലറല്‍ ശബ്ദം ഉയര്‍ന്നു" - രാജമ്മ പറയുന്നു.

ഇതുമാത്രമല്ല, ജയലളിതയുടെ സമാധിയില്‍ കാവല്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്കും തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ വരുന്നെന്നും വാര്‍ത്തകള്‍ ഉണ്ടായി. ഇതുവരെ ഇരുപത് പേരെ ഷിഫ്റ്റില്‍ വച്ചിട്ടുണ്ട്. ദിവസവും അതില്‍ ഏതെങ്കിലും ഒരാള്‍ക്കു പനി വരുമെന്നു പറയുന്നു.

ഇതിനെല്ലാം കാരണം എന്താണെന്ന് കണ്ടുപിടിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ജയലളിതയുമായി ബന്ധമുള്ള ഏത് കാര്യവുമായും ബന്ധപ്പെടുന്നവര്‍ക്ക് പ്രശ്‌നങ്ങള്‍ ഒഴിഞ്ഞ നേരമില്ല എന്ന് പറയുന്നു അണ്ണാ ഡിഎംകെ നേതാക്കളില്‍ ഒരാള്‍.

വേദനിലയത്തിലെ രഹസ്യ അറകളില്‍ നിധികള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ജയലളിത ആശുപത്രിയില്‍ ആയിരുന്നപ്പോഴേ ഒരു കണ്ടെയ്‌നര്‍ നിറയെ സാധനങ്ങള്‍ കടത്തിക്കഴിഞ്ഞത്രേ. അളവറ്റ സ്വത്തുക്കള്‍ കൊള്ളയടിക്കുന്നവരോട് ജയലളിതയുടെ ആത്മാവ് പ്രതികാരം ചെയ്യുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.

പോയസ് ഗാര്‍ഡന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുജനങ്ങള്‍ക്ക് കാണാനായി വിട്ടുകൊടുത്താല്‍ ജയലളിതയുടെ പ്രേതം അടങ്ങുമോ എന്നാണ് ചിലരുടെ ചോദ്യം. എന്തായാലും എടപ്പാടി പളനിസാമി തന്നെ ഇടപെട്ട് എന്തെങ്കിലും പരിഹാരം കണ്ടെത്തുമായിരിക്കും എന്നാണ് എല്ലാവരുടേയും പ്രതീക്ഷ.

Read More >>