പോണോഗ്രഫി, രാഷ്ട്രീയ മേഖലകളെ ലക്ഷ്യം വെച്ച് 'ഡീപ്‌ഫേക്കു'കള്‍

തെരഞ്ഞെടുപ്പ് സമയങ്ങളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇത്തരം ഡീപ്‌ഫേക്ക് വീഡിയോകളും ചിത്രങ്ങളും വ്യാപമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്.

പോണോഗ്രഫി, രാഷ്ട്രീയ മേഖലകളെ ലക്ഷ്യം വെച്ച് ഡീപ്‌ഫേക്കുകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് അഥവാ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് 'ഡീപ്‌ഫേക്ക്'. നിലവിലുള്ള ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഇത് ഡീപ്‌ഫേക്കുകള്‍ നിര്‍മ്മിക്കുന്നത്. ഇന്റര്‍നെറ്റില്‍ ഇത്തരം വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോണോഗ്രാഫിക് ഉള്ളടക്കമുള്ളതും രാഷ്ട്രീയ പ്രേരിത വീഡിയോകളും ഇതിലുള്‍പ്പെടും.

ഇത്തരം ഡീപ്‌ഫേക്കുകളില്‍ 96 ശതമാനവും 'സമ്മതപ്രകാരമുള്ളതല്ലാത്ത പോണോഗ്രഫി' ആണെന്ന് ഡിപ്‌ട്രേസ് എന്ന ഏജന്‍സി നടത്തിയ പഠനത്തില്‍ പറയുന്നു. സെലിബ്രിറ്റികളായ സ്ത്രീകളുടെയും മറ്റ് സ്ത്രീകളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ ഡീപ്‌ഫേക്ക് വീഡിയോകള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഏഴ് മാസങ്ങളിലായി ഇത്തരം ഡീപ്‌ഫേക്ക് വീഡിയോകളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഡീപ്‌ഫേക്ക് പോണോഗ്രഫിയ്ക്കായുള്ള നാല് വെബ്‌സൈറ്റുകള്‍ക്ക് ലഭിച്ചത് 134 മില്യണിലേറെ കാഴ്ചക്കാരെയാണ്.

'ഇത്തരം വെബ്‌സൈറ്റുകള്‍ ഡീപ്‌ഫേക്ക് പോണോഗ്രഫി സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് കാണിക്കുകയാണ്. ഇതിനെതിരെ നടപടി എടുക്കാതിരുന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരും' ഡിപ്‌ട്രേസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പറയുന്നു. ഇത്തരം ഡീപ്‌ഫേക്കുകള്‍ രാഷ്ട്രീയ മണ്ഡലങ്ങളിലും നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇത്തരം ഡീപ്‌ഫേക്ക് വീഡിയോകളും ചിത്രങ്ങളും വ്യാപമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം ഡീപ്‌ഫേക്ക് വീഡിയോകള്‍ കണ്ടെത്താനും അതിന്റെ വ്യാപനം തടയാനുമുള്ള ശ്രമങ്ങള്‍ ചില സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ നടത്തുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമല്ല.

Read More >>