ഇന്ത്യയിലെ ഐറ്റി തൊഴിലാളികളേ ജാഗ്രത; കാലത്തിനൊത്ത് നീങ്ങിയില്ലെങ്കില്‍ ജോലി തെറിയ്ക്കും

ആര്‍ട്ടിഫിഷ്യല്‍ ഇന്‌റലിജന്‌സ്, ഓട്ടോമേഷന്‍ തുടങ്ങിയ സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങള്‍ ഐറ്റി തൊഴില്‍ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇന്ത്യയിലെ ഐറ്റി ഭീമന്മാര്‍ പറയുന്നു. തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക മാത്രമല്ല, പുതിയ നിയമനങ്ങള്‍ ചുരുക്കുക കൂടിയാണ് ഐറ്റി മേഖലയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ ഐറ്റി തൊഴിലാളികളേ ജാഗ്രത; കാലത്തിനൊത്ത് നീങ്ങിയില്ലെങ്കില്‍ ജോലി തെറിയ്ക്കും

ഇന്ത്യന്‍ ഐറ്റി മേഖലയില്‍ ടെക്കികള്‍ക്ക് ഭീഷണിയുയര്‍ത്തി ആര്‍ട്ടിഫിഷ്യല്‍ ഇന്‌റലിജന്‍സും ആട്ടോമേഷനും. അമേരിക്കന്‍ പ്രസിഡന്‌റ് ഡോണാള്‍ഡ് ട്രംപിന്‌റെ വിസ പരിഷ്‌കാരങ്ങള്‍ കാരണം തൊഴില്‍ സാധ്യതകളില്‍ ഉണ്ടാകുന്ന തിരിച്ചടികള്‍ക്കു പുറമേയാണ് ഐറ്റി തൊഴിലാളികളെ വെട്ടിലാക്കുന്ന പുതിയ പ്രവണതകള്‍.

ഇന്ത്യയിലെ പ്രധാനപ്പെട്ട ഐറ്റി കമ്പനിയായ വിപ്രോ അഞ്ഞൂറോളം തൊഴിലാളികളേയാണ് ഈ വര്‍ഷം പിരിച്ചു വിടുന്നത്. മോശം പ്രകടനമാണ് പിരിച്ചു വിടുന്നതിനു കാരണം എന്ന് വിപ്രോ പറയുന്നുണ്ടെങ്കിലും കോഗ്നിസന്‌റ്, ഇന്‍ഫോസിസ്, കാപ്

‌ജമിനി തുടങ്ങിയ കമ്പനികളും തൊഴിലാളികളുടെ എണ്ണം കാര്യമായി കുറയ്ക്കുന്നുണ്ട്.

കാപ്‌ജമിനി തങ്ങളുടെ തൊഴിലാളികളില്‍ അഞ്ച് ശതമാനത്തിന്‌റെ വെട്ടികുറയ്ക്കലാണ് ലക്ഷ്യമിടുന്നത് എന്നറിയുന്നു. ഏതാണ്ട് 10, 000 തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകമാകമാനം ഏതാണ്ട് 260, 000 തൊഴിലാളികള്‍ ഉള്ള കാപ്‌ജമിനിയുടെ 75 ശതമാനം തൊഴില്‍ശക്തിയും ഇന്ത്യയിലാണുള്ളത്.

നിലവിലുള്ള തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക മാത്രമല്ല, പുതിയ നിയമനങ്ങള്‍ പരിമിതപ്പെടുത്തുക കൂടിയാണ് വന്‍ ഐറ്റി കമ്പനികള്‍ ചെയ്യുന്നത്. ഇന്‍ഫോസിസ് ഓട്ടോമേഷന്‌റെ ഭാഗമായി പുതിയ നിയമനങ്ങളില്‍ 60 ശതമാനം കുറവ് വരുത്തിയെന്ന് അറിയിക്കുന്നു. 2016-17 ല്‍ 6320 പുതിയ തൊഴിലാളികളേയാണ് ഇന്‍ഫോസിസ് നിയമിച്ചത്. കഴിഞ്ഞ വര്‍ഷം അത് 17, 857 ആയിരുന്നു.

ഇന്ത്യയില്‍ ഓട്ടോമേഷന്‌റെ ഭാഗമായി തൊഴിലവസരങ്ങളില്‍ ഇടിവുണ്ടാകുമെന്ന് ഇന്‍ഫോസിസ് സിഇഓ വിശാല്‍ സിക്ക പറയുന്നു. 15-20 വര്‍ഷത്തെ തൊഴില്‍ പരിചയം പോലും ഒരു എഞ്ചിനീയര്‍ക്ക് ഉയര്‍ച്ചയ്ക്കുള്ള കാരണമാകുന്നില്ലെന്ന് ഇന്‍ഫോസിസ് സിഓഓ പ്രവീണ്‍ റാവു പറഞ്ഞു.

പുതിയ ടെക്‌നോളജി സ്വായത്തമാക്കാതെ ആര്‍ക്കും പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. തൊഴിലാളികൾക്ക് പുതിയ സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കിയിട്ടു പോലും അത്ര ആശാവഹമല്ല കാര്യങ്ങള്‍ എന്നാണ് കാപ്‌ജമിനിയുടെ ഇന്ത്യ തലവന്‍ ശ്രീനിവാസ് കണ്ടുല പറയുന്നത്. മിക്കവാറും തൊഴിലാളികള്‍ക്കും പുതിയ സാങ്കേതികതയില്‍ ആവശ്യമായ തൊഴില്‍ വൈദഗ്ധ്യം നേടാനാകുന്നില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

Read More >>