കാലാവസ്ഥാവ്യതിയാനം:കാനഡയില്‍ നദി വഴി മാറിയൊഴുകി

ബെറിംഗ് കടലിലേയ്ക്ക് ഒഴുകുകയായിരുന്ന സ്ലീംസ് ഇപ്പോള്‍ പസഫിക് സമുദ്രത്തിന്‌റെ മറ്റൊരു ഭാഗത്തിലാണ് ചെന്നു ചേരുന്നത്. നദിയുടെ ഇരിപ്പിടം മാറിയിരിക്കുന്നു. വെള്ളത്തിന്‌റെ രസതന്ത്രവും ജീവശാസ്ത്രവും നാടകീയമായി മാറിപ്പോയിരിക്കുന്നെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ പ്രൊഫസര്‍ ജെറാള്‍ഡ് റോ പറയുന്നു.

കാലാവസ്ഥാവ്യതിയാനം:കാനഡയില്‍ നദി വഴി മാറിയൊഴുകി

കാനഡയിലെ ഏറ്റവും വലിയ ഹിമപിണ്ഡത്തിന്‌റെ പിന്‍വാങ്ങല്‍ കാരണം ഒരു നദിയുടെ ദിശ മാറിപ്പോയി. ഒറ്റ രാത്രി കൊണ്ടാണ് നദിയുടെ ദിശ മാറിയത്. സ്ലീംസ് എന്ന നദിയാണ് വഴി മാറി ഒഴുകാന്‍ തുടങ്ങിയത്.

ബെറിംഗ് കടലിലേയ്ക്ക് ഒഴുകുകയായിരുന്ന സ്ലീംസ് ഇപ്പോള്‍ പസഫിക് സമുദ്രത്തിന്‌റെ മറ്റൊരു ഭാഗത്തിലാണ് ചെന്നു ചേരുന്നത്. നദിയുടെ ഇരിപ്പിടം മാറിയിരിക്കുന്നു. വെള്ളത്തിന്‌റെ രസതന്ത്രവും ജീവശാസ്ത്രവും നാടകീയമായി മാറിപ്പോയിരിക്കുന്നെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ പ്രൊഫസര്‍ ജെറാള്‍ഡ് റോ പറയുന്നു.

കഴിഞ്ഞ വര്‍ഷം നദിയുടെ ഒഴുക്കിനെപ്പറ്റി പഠിക്കാനായി പോയ ഗവേഷകര്‍ക്ക് നദിയുടെ മുകള്‍പ്പരപ്പ് അപ്രത്യക്ഷമായതാണ് കാണാന്‍ കഴിഞ്ഞത്. നദിയെ വടക്കുദിക്കിലേയ്ക്ക് തിരിച്ചു വിട്ടിരുന്ന ഗ്ലേസിയര്‍ പറ്റിച്ച് പണിയായിരുന്നു അത്.

ആവാസവ്യവസ്തയെ സാരമായി ബാധിക്കുന്ന പ്രതിഭാസമാണതിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.