കലാശക്കൊട്ടിനൊരുങ്ങി കാസിനി; അവസാനയാത്ര ശനിയുടെ വളയങ്ങള്‍ക്കുള്ളിലൂടെ

2017 ഏപ്രില്‍ 22 ന് കാസിനി ശനിയുടേയും വളയങ്ങളുടേയും ഇടയിലേയ്ക്കുള്ള യാത്ര ആരംഭിക്കും. 2400 കിലോമീറ്റര്‍ ആണ് ശനിയും വളയങ്ങളും തമ്മിലുള്ള ദൂരം.

കലാശക്കൊട്ടിനൊരുങ്ങി കാസിനി; അവസാനയാത്ര ശനിയുടെ വളയങ്ങള്‍ക്കുള്ളിലൂടെ

ശനിഗ്രഹത്തിനെപ്പറ്റി പഠിയ്ക്കാന്‍ നാസ അയച്ച കാസിനി എന്ന പേടകം കലാശക്കൊട്ടിനൊരുങ്ങുന്നു. ഇതുവരെ ഒരു ബഹിരാകാശപേടകവും എത്തിപ്പെട്ടിട്ടില്ലാത്ത ഇടത്തേയ്ക്കാണ് കാസിനി തന്‌റെ അവസാനയാത്ര ചെയ്യുന്നത്. ശനിയുടേയും അതിന്‌റെ വളയങ്ങളുടേയും ഇടയിലേയ്ക്കാണ് കാസിനി പ്രവേശിക്കാനൊരുങ്ങുന്നത്.

1997 ഒക്ടോബര്‍ 15 നാണ് കാസിനി വിക്ഷേപിക്കപ്പെട്ടത്. 2004 ജൂലൈ 1 ന് ശനിയുടെ ഭ്രമണപഥത്തില്‍ എത്തി. അന്നു മുതല്‍ ശനിയുടെ ചുറ്റും കറങ്ങി വിവരങ്ങള്‍ ശേഖരിക്കലാണ് കാസിനിയുടെ ജോലി.

2017 ഏപ്രില്‍ 22 ന് അത് ശനിയുടേയും വളയങ്ങളുടേയും ഇടയിലേയ്ക്കുള്ള യാത്ര ആരംഭിക്കും. 2400 കിലോമീറ്റര്‍ ആണ് ശനിയും വളയങ്ങളും തമ്മിലുള്ള ദൂരം.

ഭൂമിയില്‍ നിന്നുമുള്ള ഈ പേടകത്തിന്‌റെ അവശിഷ്ടങ്ങള്‍ ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റാനും എന്‍സിലാഡസുമായി കൂട്ടിയിടിക്കാതിരിക്കാനാണ് ശാസ്ത്രജ്ഞര്‍ ഈ തന്ത്രം ഉപയോഗിക്കുന്നത്.

കാസിനിയുടെ ഇന്ധനം തീരുകയാണ്. മുഴുവനായും തീര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ശാസ്ത്രജ്ഞര്‍ക്ക് കാസിനിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. കാസിനിയെ വളയത്തിനകത്ത് കടത്തി വിടുന്നത് ശനിയുടെ ഉപഗ്രഹങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കും.

കാസിനിയുടെ ഈ അവസാനയാത്രയും അത്ര നിസ്സാരമല്ല. ശനിയുടെ വളയങ്ങളെക്കുറിച്ച് പുതിയ വിവരങ്ങള്‍ നല്‍കാന്‍ ഈ യാത്രയിലൂടെ സാധിയ്ക്കും. വളയങ്ങള്‍ക്കുള്ളില്‍ നിന്നും ശനിയെപ്പറ്റിയുള്ള കൂടൂതല്‍ വിവരങ്ങള്‍ ഭൂമിയിലേയ്ക്കയക്കാനും കാസിനിയ്ക്ക് കഴിയും.

സെപ്റ്റംബര്‍ 15 ന് കാസിനി എന്നെന്നേയ്ക്കുമായി നമ്മളോട് വിട പറയും. ശനിയുടെ അന്തരീക്ഷത്തില്‍ തകര്‍ന്നടിയും ഈ മിടുക്കന്‍ പേടകം.

Story by
Read More >>