തലച്ചോറിലും മുലപ്പാലിലും കഞ്ചാവ് ഉണ്ട്; കാനബിനോയ്ഡ്സ് മനുഷ്യന്റെ വളർച്ചയ്ക്ക് അത്യാവശ്യമാകുന്നതെങ്ങനെയെന്ന് ശാസ്ത്രം പറയുന്നു

നവജാത ശിശുക്കളുടെ വളർച്ചയെ സഹായിക്കുന്ന ന്യൂറോമൊഡ്യുലേറ്ററി ലിപ്പിഡ് ആണ് എൻഡോകാനബിനോയ്ഡ്. മുലപ്പാലിൽ കാനബിനോയിഡ്സ് ഇല്ലായിരുന്നുവെങ്കിൽ നവജാതശിശുക്കൾക്ക് ഭക്ഷണത്തോടുള്ള ആ​ഗ്രഹം തന്നെ ഇല്ലാതിരിക്കുകയും അതുവഴി വായകൊണ്ട് (മുലപ്പാൽ) എങ്ങനെ കഴിക്കുമെന്ന അറിവ് നേടാനാവാതെ വരികയും ചെയ്യും. അങ്ങനെയായാൽ അത് പോഷകക്കുറവിലേക്കും മരണത്തിലേക്കും എത്താൻ ഇടയാക്കുമായിരുന്നു. പ്രായപൂർത്തിയാവരായാലും കഞ്ചാവ് ഉപയോ​ഗിക്കുമ്പോൾ വിശക്കുന്നതിന്റെ പിന്നിലെ ശാസ്ത്രം ഇതാണ്.

തലച്ചോറിലും മുലപ്പാലിലും കഞ്ചാവ് ഉണ്ട്; കാനബിനോയ്ഡ്സ് മനുഷ്യന്റെ വളർച്ചയ്ക്ക്
അത്യാവശ്യമാകുന്നതെങ്ങനെയെന്ന് ശാസ്ത്രം പറയുന്നു

മനുഷ്യ ശരീരത്തിൽ തന്നെ കഞ്ചാവിന്റെ ഘടകങ്ങൾ ഉണ്ടെന്ന് ശാസ്ത്രം നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. കഞ്ചാവിലെ മനോദ്ദീപക ഘടകമായ ടെട്രാഹൈഡ്രോകാനബിനോൾ അഥവാ കാനബിനോയ്ഡ് സ്വാഭാവികമായും മനുഷ്യശരീരത്തിൽ ഉണ്ട്. കഞ്ചാവിലെ ഈ ഘടകങ്ങൾ മുലപ്പാലിലുണ്ടെന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയത്. മാത്രമല്ല അത് മനുഷ്യന്റെ ശാരീരിക മാനസിക വികാസത്തിന് അത്യാവശ്യമാണെന്നും യൂറോപ്യൻ ജേണൽ ഓഫ് ഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച ​ഗവേഷണ ഫലത്തിൽ പറയുന്നു. ശരീരത്തിലെ കോശങ്ങളുടെ പാടകളിൽ കാനബിനോയ്ഡ് മുകുളങ്ങൾ സ്വാഭാവികമായുണ്ട്. ഇതിലെ കാനബിനോയ്ഡ് പ്രവർത്തിച്ചു തുടങ്ങുമ്പോൾ അത് വൈറസുകളിൽ നിന്നും ദോഷകരമായ ബാക്ടീരിയകളിൽ നിന്നും കോശങ്ങളെ സംരക്ഷിക്കുന്നു. മുലപ്പാലാവട്ടെ എൻഡോകാനബിനോയ്ഡിന്റെ വൻ കലവറയാണ്. നവജാത ശിശുക്കളുടെ വളർച്ചയെ സഹായിക്കുന്ന ന്യൂറോമൊഡ്യുലേറ്ററി ലിപ്പിഡ് ആണ് എൻഡോകാനബിനോയ്ഡ്. മുലപ്പാലിൽ കാനബിനോയിഡ്സ് ഇല്ലായിരുന്നുവെങ്കിൽ നവജാതശിശുക്കൾക്ക് ഭക്ഷണത്തോടുള്ള ആ​ഗ്രഹം തന്നെ ഇല്ലാതിരിക്കുകയും അതുവഴി വായകൊണ്ട് (മുലപ്പാൽ) എങ്ങനെ കഴിക്കുമെന്ന അറിവ് നേടാനാവാതെ വരികയും ചെയ്യും. അങ്ങനെയായാൽ അത് പോഷകക്കുറവിലേക്കും മരണത്തിലേക്കും എത്താൻ ഇടയാക്കുമായിരുന്നു. പ്രായപൂർത്തിയാവരായാലും കഞ്ചാവ് ഉപയോ​ഗിക്കുമ്പോൾ വിശക്കുന്നതിന്റെ പിന്നിലെ ശാസ്ത്രം ഇതാണ്.

ശരീരത്തിൽ രണ്ടുതരം കഞ്ചാവ് മുകുളങ്ങളാണുള്ളത് (കാനബിനോയ്ഡ് റിസപ്റ്റേഴ്സ്). ഒന്ന് തലച്ചോറിലും രണ്ട് ശരീരമാകമാനം ഉള്ള രോ​ഗപ്രതിരോധ സംവിധാനത്തിലും. സിബി1 എന്ന വെറൈറ്റി ആണ് അദ്യത്തേത്. സിബി 2 ആണ് രോ​ഗപ്രതിരോധ സംവിധാനത്തിലുള്ളത്. കുഞ്ഞുങ്ങളിൽ ഈ മുകുളങ്ങൾ മുലപ്പാലിനോട് പ്രതികരിക്കുമ്പോൾ പ്രായമായവരിൽ കഞ്ചാവിന്റെ നീരിനോട് പ്രതികരിക്കുന്നു. കാനബിനോയ്ഡ്സിനു വേണ്ടിയാണ് ശരീര നിർമ്മിതി തന്നെ എന്നാണ് ഇതിന്റെ അർത്ഥം. ഇവയാണ് രോ​ഗങ്ങളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുയും തലച്ചോറിനെയും നാഡീവ്യൂഹത്തെയും കാക്കുകയും ചെയ്യുന്നത്. മദ്യത്തിന് മാരകമായ ദോഷഫലങ്ങൾ ഉണ്ടെന്നിരിക്കെയാണ് മരിജുവാനയുടെ ഔഷധ ​ഗുണങ്ങളും അതിന്റെ ജൈവിക ആവശ്യവും ഏറെ ചർച്ച ചെയ്യപ്പെടുന്നത്. കഞ്ചാവിന്റ ഇല പിഴിഞ്ഞ് നീര് കുടിക്കുന്നത് ക്യാൻസർ അടക്കമുള്ള രോ​ഗങ്ങളെ ചെറുക്കും. നീര് കുടിക്കുന്നതു കൊണ്ട് കഞ്ചാവ് വലിക്കുമ്പോഴുള്ള ലഹരി ഉണ്ടാവുകയും ഇല്ല.Read More >>