പ്രതിദിനം 2 ജിബി ഡാറ്റ, സൗജന്യ വിളിയും; ജിയോയെ പിടിച്ചുകെട്ടാൻ ബിഎസ്എൻഎല്ലിന്റെ 339 രൂപയുടെ പ്ലാൻ നാളെ മുതൽ

ബിഎസ്എൻഎല്ലിന്റെ 330 രൂപയുടെ സ്പെഷ്യൽ റീചാർജ്ജാണ് പുതിയ സാഹചര്യത്തിൽ മാറി അ‌വതരിച്ചിരിക്കുന്നത്. 28 ദി​വ​സം വാലിഡിറ്റി ലഭിക്കുന്ന ഈ ​ഓ​ഫ​റി​ൽ ഇ​ന്ത്യ​യി​ലെ​വി​ടേ​ക്കും ബി​എ​സ്എ​ൻ​എ​ൽ നെ​റ്റ്‌​വ​ർ​ക്കി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി വി​ളി​ക്കാമെന്ന പ്രത്യേകതയുമുണ്ട്...

പ്രതിദിനം 2 ജിബി ഡാറ്റ, സൗജന്യ വിളിയും; ജിയോയെ പിടിച്ചുകെട്ടാൻ ബിഎസ്എൻഎല്ലിന്റെ 339 രൂപയുടെ പ്ലാൻ നാളെ മുതൽ

ടെലികോം ​മേഖലയിൽ മേധാവിത്വം തുടരുന്ന റി​ല​യ​ൻ​സ് ജി​യോ​യെ വെ​ല്ലാ​ൻ പുതിയ ഡേ​റ്റ പ്ലാ​നു​മാ​യി ബി​എ​സ്എ​ൻ​എ​ൽ രംഗത്തെത്തി. ദി​വ​സം ര​ണ്ടു ജി​ബി സൗ​ജ​ന്യ ഡേ​റ്റയും 25 മിനിട്ട് സൗജന്യ സംസാരവും നൽകുന്ന ഓഫറുമായാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്.

ബിഎസ്എൻഎല്ലിന്റെ 330 രൂപയുടെ സ്പെഷ്യൽ റീചാർജ്ജാണ് പുതിയ സാഹചര്യത്തിൽ മാറി അ‌വതരിച്ചിരിക്കുന്നത്. 28 ദി​വ​സം വാലിഡിറ്റി ലഭിക്കുന്ന ഈ ​ഓ​ഫ​റി​ൽ ഇ​ന്ത്യ​യി​ലെ​വി​ടേ​ക്കും ബി​എ​സ്എ​ൻ​എ​ൽ നെ​റ്റ്‌​വ​ർ​ക്കി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി വി​ളി​ക്കാമെന്ന പ്രത്യേകതയുമുണ്ട്.

മുമ്പ് ഒരു റീചാർജ്ജിൽ ഒരു ജിബി നെറ്റും ഏത് നെറ്റ് വർക്കിലേക്കുമുള്ള പരിധിയില്ലാത്ത കോളുമായിരുന്നു 339 രൂപയ്ക്ക് ബിഎസ്എൻഎൽ നൽകിയിരുന്നത്. അ‌തിനെ പരിഷ്കരിച്ചാണ് പ്രതിദിനം രണ്ടു ജിബി നൽകുന്ന സംവിധാനമാക്കി ബിഎസ്എൻഎൽ മാറ്റിയത്. ദി​വ​സ​വും 25 മി​നി​റ്റ് കഴിഞ്ഞുള്ള ഓ​രോ മി​നി​റ്റി​നും 25 പൈ​സ വീ​തം ന​ൽ​കേ​ണ്ടി​വ​രും. മാർച്ച് 18 മു​ത​ൽ പു​തി​യ ഓ​ഫ​ർ നി​ല​വി​ൽ വ​രും.

ഏ​പ്രി​ലി​ല്‍ നി​ല​വി​ൽ വ​രു​ന്ന റി​ല​യ​ൻ​സ് ജി​യോ​യു​ടെ 301 രൂ​പ​യ്ക്കു ദി​വ​സ​വും ഒ​രു ജി​ബി ഓ​ഫ​റി​നുള്ള മറുപണിയാണ് ബിഎസ്എൻഎല്ലിന്റെ ഈ ഓഫറെന്നാണ് സൂചന.

Story by
Read More >>