കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ബ്ലൂ വെയില്‍ ഗെയിമിനെ കുറിച്ചു കേട്ടിട്ടുണ്ടോ?

മാനസികമായി ദുര്‍ബലരായവരും ഉള്‍വലിഞ്ഞവരുമായ കുട്ടികള്‍ ആയിരിക്കും ഈ ഗെയിമുകളില്‍ ചെന്നു പെടുക. നിസാരമായ പരാജയങ്ങള്‍ക്കു പോലും അസ്വസ്ഥരാകുന്ന ഇവരോട് ജീവിതത്തിന്റെ അര്‍ത്ഥമെന്താണെന്നും ഇനിയും ജീവിക്കുന്നത് എന്തിനാണ് എന്നുമെല്ലാം ഇവര്‍ ചോദ്യങ്ങള്‍ മെല്ലെ ഉയര്‍ത്തുന്നു. അങ്ങനെയാണ് ആത്മഹത്യയുടെ മാനസികാവസ്ഥയിലേക്ക് അവരെ എത്തിക്കുന്നത്.

കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ബ്ലൂ വെയില്‍ ഗെയിമിനെ കുറിച്ചു കേട്ടിട്ടുണ്ടോ?

കഴിഞ്ഞകുറച്ചു ദിവസങ്ങളായി ബ്ലൂ വെയില്‍ ഗെയിം അടിച്ചേല്‍പ്പിക്കുന്ന ആത്മഹത്യ പ്രവണതയെ കുറിച്ച് അന്താരാഷ്ട്ര/ദേശീയ മാധ്യമങ്ങള്‍ വിശദമായ മുന്നറിയിപ്പ് തന്നെ നല്‍കുന്നുണ്ട്. റഷ്യയില്‍ ഈ ഗെയിം കളിച്ച നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്തതായും ഇപ്പോള്‍ ദുബായില്‍ ഈ ബ്ലൂ വെയില്‍ ലഭ്യമാണ് എന്ന തരത്തിലുമാണ് വാര്‍ത്തകള്‍ വന്നത്.

എന്താണ് ബ്ലൂ വെയില്‍ ഗെയിം?

അന്‍പത് ലെവലുകളിലെ പ്രതിസന്ധിയെ അതിജീവിച്ചു മുന്നോട്ടു പോകുന്നതാണ് ഈ ഗെയിം. അന്‍പതാമത് ലെവലാണ് ഫൈനല്‍. ആദ്യഭാഗങ്ങളില്‍ ഭയപ്പെടുത്തുന്ന പ്രേത സിനിമകള്‍ കാണുന്നതാണ് ദൗത്യം. നീലത്തിമിംഗലത്തിന്റെ ആകൃതിയില്‍ കയ്യില്‍ മുറിവേല്പിച്ച് രക്തം കൊണ്ട് ചിത്രം വരയ്ക്കണം എന്നും ഒരു ലെവല്‍ ഉണ്ടത്രേ. ഇതെല്ലാം ചെയ്തെന്നു വെറുതെ പറഞ്ഞാല്‍ പോരാ അതിന്റെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ തെളിവായും നല്‍കണം. എന്നാല്‍ മാത്രമേ അടുത്ത ലെവലിലേക്ക് പ്രവേശനമുള്ളു. ഇങ്ങനെയുള്ള അമ്പതുസ്റ്റേജുകളിലൂടെ ഗെയിം കടന്നുപോകുന്നു. ഇതിന്റെ അവസാനഭാഗത്താണ് ആത്മഹത്യ ചെയ്യാനുള്ള വെല്ലുവിളി.

ഒരിക്കല്‍ ഈ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തു കളിച്ചാല്‍ പിന്നെ അതില്‍ നിന്ന് പുറത്തുകടക്കാന്‍ തോന്നാത്തത്ര വിധത്തിലുള്ള അഡിക്ഷന്‍ ഈ ഗെയിം കുട്ടികളില്‍ സൃഷ്ടിക്കുമത്രേ. ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ വ്യക്തിയുടെ എല്ലാനീക്കങ്ങളും രഹസ്യമായി അറിയാന്‍ ഗെയിം നിര്‍മ്മാതാക്കള്‍ക്ക് കഴിയുമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

ബ്ലൂ വെയില്‍ ഗെയിം നമ്മുടെ കുട്ടികളിലും എത്തുമോ?

ഗൂഗിള്‍, ആപ്പിള്‍, വിന്‍ഡോസ് പ്ലാറ്റ്ഫോമുകള്‍ ഇത്തരം ഗെയിമുകളെ അനുവദിക്കില്ല എന്നുള്ളത് കൊണ്ടു തന്നെ നമ്മള്‍ താരതമേന്യ സുരക്ഷിതായിരിക്കും. മാത്രമല്ല, ബ്ലൂ വെയില്‍ ഗെയിമുകളല്ല യഥാര്‍ത്ഥ വില്ലന്‍ എന്നും വാര്‍ത്തകളുണ്ട്. ബ്ലൂ ഗെയിം കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ പോലെയുള്ളവരാണ് എന്നും സാധാരണ ഗെയിമിനു അതീതമായ യാതൊരു ഭയാനകതയോ അഡിക്ഷനോ ഇതില്‍ ഇല്ലെന്നും ഇവര്‍ പറയുന്നു.

യഥാര്‍ത്ഥ മരണക്കെണി ഒരുക്കിയിരുന്നത് ഡെഡ് ഗെയിംസ് എന്ന് അറിയപ്പെട്ടിരുന്ന ഒരു കൂട്ടം വീഡിയോ ഗെയിമുകളില്‍ ആയിരുന്നു. റഷ്യയിലായിരുന്നു ഈ ഗെയിമുകള്‍ ലഭ്യമായിരുന്നത്.

മാനസികമായി ദുര്‍ബലരായവരും ഉള്‍വലിഞ്ഞവരുമായ കുട്ടികള്‍ ആയിരിക്കും ഈ ഗെയിമുകളില്‍ ചെന്നു പെടുക. നിസാരമായ പരാജയങ്ങള്‍ക്കു പോലും അസ്വസ്ഥരാകുന്ന ഇവരോട് ജീവിതത്തിന്റെ അര്‍ത്ഥമെന്താണെന്നും ഇനിയും ജീവിക്കുന്നത് എന്തിനാണ് എന്നുമെല്ലാം ഇവര്‍ ചോദ്യങ്ങള്‍ മെല്ലെ ഉയര്‍ത്തുന്നു. അങ്ങനെയാണ് ആത്മഹത്യയുടെ മാനസികാവസ്ഥയിലേക്ക് അവരെ എത്തിക്കുന്നത്.

എല്ലാ കൂട്ടത്തിലും അപകടകാരികള്‍ ഉണ്ടെന്നത് പോലെയാണ് വീഡിയോ ഗെയിമുകളില്‍ ഇവരുടെ സാന്നിധ്യം. കുട്ടികളിലും യുവാക്കളിലും ആതമഹത്യാ നിരക്ക് കൂടുകയും അതിന്റെ പിന്നില്‍ ഈ ഗെയിമുകളാണ് എന്നും മനസിലാക്കിയ സര്‍ക്കാര്‍ ഡെഡ് ഗെയിമുകള്‍ നിര്‍ത്തലാക്കിയിരുന്നു. ആ തിക്താനുഭവങ്ങളില്‍ നിന്നുണ്ടായ ഭീതിയാണ് നിരുപദ്രവകരമായ ബ്ലൂ വെയില്‍ ഗെയിമുകളെയും പിന്തുടര്‍ന്നത്‌ എന്നാണ് മറുവാദംകാര്യങ്ങള്‍

എന്തുമാകട്ടെ, കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്ന കുട്ടികളില്‍ രക്ഷകര്‍ത്താക്കള്‍ ഒരു പ്രത്യേക ശ്രദ്ധ ചെലുത്തണം എന്നുള്ളതിന് യാതൊരു തര്‍ക്കവുമില്ല. അശ്രദ്ധയും അജ്ഞതയും കുട്ടികളെ അപകടത്തിലേക്ക് തള്ളി വിടാനുള്ള കാരണമാകരുതെല്ലോ.

Read More >>