വാഹനത്തിന്റെ മൈലേജ് വര്‍ദ്ധിപ്പിക്കാന്‍ 9 തന്ത്രങ്ങള്‍

നിസാരമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പോലും വാഹനത്തിനു നല്ല മൈലേജ് ലഭിക്കും.

വാഹനത്തിന്റെ മൈലേജ് വര്‍ദ്ധിപ്പിക്കാന്‍ 9 തന്ത്രങ്ങള്‍

ജോണ്‍ വര്‍ഗ്ഗീസ്

കയ്യിലുള്ള പണം മുടക്കി മനസിനിണങ്ങിയ വാഹനം വാങ്ങിച്ചാലും കുറച്ചുകാലം കഴിയുമ്പോള്‍ വാഹനത്തിന്റെ മൈലേജ് ഒരു പ്രശ്നമാണ്. നമ്മുടെ ഡ്രൈവിംഗ് ശീലങ്ങളില്‍ തന്നെ മാറ്റം വരുത്തിയാല്‍ ഒരു പരിധിവരെ ഇന്ധനക്ഷമത നേടാന്‍ കഴിയും

1.വാഹനത്തിനെ റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗം അതിന്റെ ടയറുകളാണ്. അതിനാല്‍ ടയറുകളില്‍ മര്‍ദ്ദം കുറയുന്നത് സ്വാഭാവികമായി വാഹനത്തിന് അനായാസം നീങ്ങുവാന്‍ പ്രതിരോധം സൃഷ്ടിക്കും. വാഹന നിര്‍മ്മാതാക്കള്‍ നിര്‍ദേശിച്ചിരിക്കുന്ന എയര്‍ പ്രഷര്‍ എല്ലാ സമയത്തും ടയറുകളില്‍ നിലനിര്‍ത്തണം

2.വാഹനത്തിന്‍റെ അക്സലറെറ്ററും, ബ്രേക്കും വളരെ മൃദുവായി ഉപയോഗിക്കുക. പെട്ടെന്ന് സ്പീഡ് കൂട്ടുകയും കുറക്കുകയും ചെയ്യുന്നത് ഇന്ധനക്ഷമതയെ കാര്യമായി ബാധിക്കും.

3.വാഹനത്തിന്‍റെ A/C ഇടക്കിടെ ഓഫ് ചെയ്തു കൊടുക്കുന്നത് നല്ലതായിരിക്കും. ഓവര്‍ടേക്ക് ചെയ്യുമ്പോള്‍, കുത്തനെയുള്ള കയറ്റം കയറുമ്പോള്‍, നിര്‍ത്തിയിട്ട വാഹനം ഓടിച്ചു തുടങ്ങുമ്പോഴുമെല്ലാം ഇത് ശ്രമിക്കാവുന്നതാണ്

4.വാഹനത്തിന്‍റെ ഗ്ലാസുകള്‍ കഴിയുന്നതും അടച്ചിട്ടു ഓടിക്കുവാന്‍ ശ്രമിക്കുക. ഗ്ലാസ് തുറന്നു കിടന്നാല്‍ അത് വാഹനത്തിന്റെ എയ്റോഡൈനാമിക്സ്നെ ബാധിച്ച് അതു വഴി ഇന്ധനനഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്.

5.വാഹനം ഓടിതുടങ്ങി എത്രയും വേഗം അതിന്‍റെ ഏറ്റവും ഉയര്‍ന്ന ഗിയറില്‍ എഞ്ചിന്‍ നോക്കിംഗ് ഇല്ലാതെ ഓടിക്കുവാന്‍ ശ്രമിക്കുക. കുറഞ്ഞ ഗിയറില്‍ വാഹനം കൂടുതല്‍ ഇന്ധനം ഉപയോഗിക്കും .

6.ഭാരം കൂടുന്തോറും അത് വാഹനത്തിന്‍റെ പെര്‍ഫോമന്‍സിനെ ബാധിക്കും. അതു വഴി ഇന്ധനനഷ്ടമുണ്ടാകും. അതിനാല്‍ വാഹനത്തില്‍ ആവശ്യം എന്ന തോന്നുന്ന സാധനങ്ങള്‍ മാത്രം കരുതുക .

7.കുറെനേരം വെറുതെ വാഹനം ഓണാക്കിയിടുന്ന സാഹചര്യം ഒഴിവാക്കുക. ട്രാഫിക് സിഗ്നലില്‍ അഥവാ ട്രാഫിക്കില്‍ കുറെനേരം വാഹനം നിര്‍ത്തിടുന്ന സാഹചര്യം വന്നാല്‍, ഐഡില്‍ ച്ചെയ്യാതെ എഞ്ചിന്‍ ഓഫ് ചെയ്യുന്ന ശീലമാക്കുക .

8. വാഹനത്തിന്‍റെ ഫില്‍റ്ററുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. എയര്‍ ഫില്‍റ്റര്‍, ഓയില്‍ ഫില്‍റ്റര്‍, ഫ്യുവല്‍ ഫില്‍റ്റര്‍ എന്നിവ വൃത്തിയാക്കിയില്ലെങ്കില്‍ ഇന്ധനനഷ്ടം മാത്രമല്ല, എഞ്ചിന്‍റെ മറ്റു ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെയും ഗുരുതരമായി ബാധിക്കാം

9. യാത്രയ്ക്കു അനുയോജ്യമായ വഴി കണ്ടെത്താം. ദൂരം മാത്രമല്ല, റോഡിന്റെ കണ്ടീഷന്‍ കൂടി ശ്രദ്ധിക്കണം.