യാത്രാ പ്രേമികളുടെ മനം കവര്‍ന്നു ടാറ്റാ 'ഹെക്സ'

വാഹനത്തിന്‍റെ ഏറ്റവും വലിയ പോരായ്മ എന്ന് വിശേഷിപ്പിക്കുന്നത് അതിന്‍റെ ഭാരമാണെങ്കിലും, അവയൊന്നും യാത്രയുടെ സുഖത്തെയോ, ഹാന്‍ഡ്‌ലിംഗിനെയോ ബാധിച്ചിട്ടില്ല എന്നു വേണം കരുതാന്‍

യാത്രാ പ്രേമികളുടെ മനം കവര്‍ന്നു ടാറ്റാ ഹെക്സ

ജോണ്‍ വര്‍ഗീസ്‌

ടാറ്റാ ഏര്യയുടെ കുറവുകള്‍ നീക്കി ഹെക്സ നിരത്തുകളില്‍ എത്തികഴിഞ്ഞു. മിനി വാനിന്റെ രൂപമുള്ള ഏര്യയുമായി വശങ്ങളില്‍ നിന്നും നോക്കിയാല്‍ സാമ്യം തോന്നുമെങ്കിലും ബഹുദൂരം മുന്നോട്ടു വന്നു എസ്.യു.വി ലുക്കിലുള്ള വാഹനമാണ് ഹെക്സയില്‍ ടാറ്റാ നല്‍കുന്നത്.

ഉയര്‍ന്ന ബോണറ്റ്, പ്രൊജക്ടര്‍ ഹെഡ് ലാംബ്, സ്പ്ലിറ്റ് ഗ്രില്‍, ഫോഗ് ലൈറ്റിനൊപ്പം ഡേ ടൈം റണ്ണിംഗ് ലൈറ്റ് എന്നിവ വാഹനത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുണ്ട്. കൂടാതെ ഗ്രേ കളറില്‍ ഉള്ള ക്ലാഡി൦ഗ് ഡോറുകളില്‍ നല്‍കിയതും ഒരു ക്ലാസ് ലുക്ക്‌ നല്‍കുന്നു.

ടാറ്റയുടെ വാഹങ്ങള്‍ക്ക് അധികമൊന്നും പുതുമ അവകാശപ്പെടാനില്ലാത്ത അതേ രൂപമാണ് വാഹനത്തിന്റെ പുറകില്‍ നിന്നുള്ള വ്യു നല്‍കുന്നത്. ടെയില്‍ ലാംബുകള്‍ക്കിടയില്‍ ഒരു ക്രോം സ്ട്രിപ് നല്‍കിയിട്ടുണ്ട്. 19 ഇഞ്ച്‌ 5 സ്പോക് അലോയ് വീല്‍ ആണ് ഹെക്സയ്ക്കുള്ളത്.


സഫാരിയില്‍ പരീക്ഷിച്ച 2.2L വാരിക്കൊര്‍ 400 ഇഞ്ചിനാണ് ഹെക്സയ്ക്ക് നല്‍കിയിട്ടുള്ളത്. 400 Nm ടോര്‍ക്ക് , ബോഡി ഓണ്‍ ഫ്രെയിം ഡിസൈന്‍ ആയതിനാല്‍ ക്യാബിന് നല്ല ഉയരം അനുഭവപ്പെടും. പ്രായമുള്ളവര്‍ക്ക് വാഹനത്തില്‍ കയറാനും ഇറങ്ങാനും ബുധിമുട്ടനുഭവപ്പെട്ടേക്കാം.

ഇന്റീരിയര്‍ വിശാലമാണ്.സീറ്റുകള്‍ക്കും ഈ ഉയരം അനുഭവപ്പെടുന്നതിനാല്‍ ഡ്രൈവിംഗ് ആസ്വദിക്കുന്നവര്‍ക്ക് ഇതൊരു പ്ലസ് പോയിന്റാണ്. മോഡേണ്‍ ഡാഷ്ബോര്‍ഡ് ഹെക്സയ്ക്ക് നല്‍കാന്‍ ടാറ്റ ശ്രദ്ധിച്ചിട്ടുണ്ട്. വീല്‍ആര്‍ച്ചുകള്‍ ഉള്ളതിനാല്‍ ഇവിടേയ്ക്ക് കയറുവാനും ഇറങ്ങുവാനും അല്പം പ്രയാസം അനുഭവപ്പെട്ടേക്കാം.


സ്റ്റോറേജ് പോക്കറ്റ്‌കളും ബോട്ടില്‍ ഹോള്‍ഡറുകളും ആവശ്യത്തിനു നല്‍കിയിരിക്കുന്നത് ദൂരെ യാത്രകളില്‍ സഹായകരമാകും എന്നുള്ളതിന് സംശയമില്ല.

പത്ത് ജെ.ബി.എല്‍ സ്പീക്കറുകളുള്‍പ്പെടെയുള്ള നിലവാരമുള്ള മ്യൂസിക്‌ സിസ്റ്റം മറ്റൊരു പ്രത്യേകതയാണ്.ക്ലൈമറ്റ് കണ്ട്രോള്‍, ക്രൂയിസ് കണ്ട്രോള്‍, ഹീറ്റഡ് വിംഗ് മിറര്‍ , കൂള്‍ഡ് ഗ്ലോവ്ബോക്സ്, ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, ഓട്ടോമാറ്റിക് വൈപ്പര്‍, എ.ബി,എസ്, ഇ.ബി.ഡി. ട്രാക്ക്ഷന്‍ കണ്ട്രോള്‍ ഈനീ സവിശേഷകതകളും വാഹനത്തിനു നല്‍കിയിരിക്കുന്നു

3500 r.p.m ന് മുകളില്‍ മാത്രമാണ് അല്പം ശബ്ദം കൂടുതലായി അറിയുവാന്‍ സാധിക്കുന്നത് .ഈ ഇഞ്ചിന്‍റെ പവ്വര്‍ വളരെ ശക്തമേറിയതാണ് . അതിനാല്‍ 2.3 ടണ്‍ ഭാരമുള്ള ഈ വാഹനം അനായാസം കുതിപ്പോട്കൂടി ഓടിക്കുവാന്‍ സാധിക്കുന്നു. ഗിയര്‍ ഷിഫ്റ്റിംഗ് ഒരല്‍പം ഭാരമേറിയത് ആണെങ്കിലും ഇതൊന്നും ഈ വാഹനം ഓടിക്കുമ്പോള്‍ പ്രശ്നമായി തോന്നുകയില്ല.

4 ഡ്രൈവ് മോഡാണ് ഈ വാഹനത്തിന് ലഭിക്കുക. കംഫര്‍ട്ട്, ഡൈനാമിക്, ഓട്ടോ, റഫ് റോഡ് എന്നീ മോഡലുകളില്‍ ലഭ്യമാണ്.ഈ വാഹനത്തിന്‍റെ ഏറ്റവും വലിയ പോരായ്മ എന്ന് വിശേഷിപ്പിക്കുന്നത് അതിന്‍റെ ഭാരമാണെങ്കിലും, അവയൊന്നും യാത്രയുടെ സുഖത്തെയോ, ഹാന്‍ഡ്‌ലിംഗിനെയോ ബാധിച്ചിട്ടില്ല.


ദൂരെ യാത്രകള്‍ക്ക് അനിയോജ്യമായ വാഹനമാണ് ഹെക്സ . ഹൈവെയില്‍ സ്പീഡ് കൂടുന്തോറും പവര്‍ സ്റ്റീയറിംഗിന്റെ അനായാസത പ്രകടമാകും. വാഹനത്തിന്റെ ഭാരം ഇന്ധനക്ഷമതയും ബാധിക്കുന്നുണ്ട് .9 കി.മീ മുതല്‍ 14കീ.മിയാണ് ലിറ്ററില്‍ ലഭിക്കുന്ന മൈലേജ്. 60 ലിറ്റര്‍ ടാങ്കാണ് ഹെക്സക്കുള്ളത്. സ്ഥിരമായി ദൂരയാത്രകള്‍പോകുന്നവര്‍ക്കും, ഉയര്‍ന്ന സീറ്റിംഗ് പോസ്സിഷന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനിയോജ്യമായ വാഹനമാണ് റ്റാറ്റ ഹെക്സ