വോള്‍വോ ഓട്ടോ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ കാര്‍- വോള്‍വോ S60 പോള്‍സ്റ്റാര്‍

വോള്‍വോയുടെ ഫോര്‍ സിലിണ്ടര്‍ ഡ്രൈവ് ഇ പവര്‍ ട്രെയിന്‍ പതിപ്പാണ്‌ വോള്‍വോ S60 പോള്‍സ്റ്റാര്‍.

വോള്‍വോ ഓട്ടോ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ കാര്‍- വോള്‍വോ S60 പോള്‍സ്റ്റാര്‍

സ്വീഡിഷ് ഓട്ടോമൊബൈല്‍ കമ്പനിയായ വോള്‍വോ തങ്ങളുടെ ഏറ്റവും വേഗതയേറിയ കാര്‍- Volvo S60 പോള്‍സ്റ്റാര്‍ പുറത്തിറക്കുന്നു. ഈ വാഹനത്തിനു മണിക്കൂറില്‍ 100 കി.മി വേഗതയാര്‍ജ്ജിക്കുവാന്‍ കേവലം 4.7 സെക്കന്ടുകള്‍ മാത്രം മതിയാകും എന്ന് കമ്പനി പറയുന്നു.

മണിക്കൂറില്‍ 250 കി.മിയാണ് പരമാവധി വേഗത.

വോള്‍വോയുടെ ഫോര്‍ സിലിണ്ടര്‍ ഡ്രൈവ് ഇ പവര്‍ ട്രെയിന്‍ പതിപ്പാണ്‌ വോള്‍വോ S60 പോള്‍സ്റ്റാര്‍. ഒര്‍ജിനല്‍ S60 യില്‍ വലിയ ടർബോ, പുതിയ കാംഷാഫ്റ്റുകൾ, വലിയ എയർ ഇൻടേക്ക്, ഉയർന്ന പ്രവർത്തന ക്ഷമതയുള്ള ഫ്യുവൽ പമ്പ് എന്നിവയാണ് കൂടുതൽ കരുത്ത് ലഭിക്കാനായി എൻജിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നാല് വീലുകളിലേക്കും പവർ എത്തിക്കാനായി 8സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.20 ഇഞ്ച് ലൈറ്റ് വെയിറ്റ് അലോയ് വീലുകളും 371എംഎം സ്ലോറ്റഡ് ബ്രേക്ക് സിസ്കുകളാണിവയ്ക്ക് നൽകിയിട്ടുള്ളത്.പഴയ 3ലിറ്റർ 6 സിലിണ്ടർ എൻജിനു പകരം 2.0ലിറ്റർ 4 സിലിണ്ടർ യൂണിറ്റാണ് നൽകിയിരിക്കുന്നത്.

ഡല്‍ഹിയില്‍ 52.5 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. നിലവിൽ റിബല്‍ ബ്ലൂ, ഒനിക്സ് ബ്ലാക്ക്‌, ഐസ് വൈറ്റ് എന്നിങ്ങനെ 3 വേരിയന്റുകളിൽ ലഭിക്കുന്നു

Technical Overview

Engine:
· 4-cylinder 2L inline petrol engine with turbo and supercharger
· 376hp/470Nm torque
· Polestar 3.0" stainless full-flow active exhaust system with twin 3.5" tail pipes
· New Conrods, Camshaft, Fuel pump & Air-filter
8-speed Geartronic automatic gearbox with paddle shifters
o Faster gearshifts
o Curve-hold functionality
o Off-throttle functionality
o Optimised shift precision
Brakes:
Front-
Polestar/Brembo 6 piston brake caliper
371×32 mm ventilated and floating Brembo discs
Rear-
302×22 mm ventilated discs
Curb weight: 1756 kgs


റേസ്‌കാര്‍ സാങ്കേതികതയിൽ 20 വര്‍ഷത്തെ പാരമ്പര്യവും എഞ്ചിനീയറിംഗ് വിശ്വാസ്യതയുമായാണ് വോള്‍വോ പുതിയ വാഹനവുമായി വിപണിയിലെത്തുന്നത്. റേസിംഗ് ട്രാക്കിലും നഗര-ഗ്രാമ പ്രദേശങ്ങളിലും ഒരു പോലെ ഈ വാഹനം ആസ്വദിച്ച് ഡ്രൈവ് ചെയ്യാമെന്ന് വോള്‍വോ ഓട്ടോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ടോം ബോണ്‍സ്ടോര്‍ഫ് പറയുന്നു. എസ്60 മോഡലുകളുടെ നിർമ്മാണം പ്രതിവര്‍ഷം 750ല്‍ നിന്നും 1,500 യൂണിറ്റുകളാക്കി ഉയർത്താനുള്ള പദ്ധതിയിലാണ് കമ്പനി.