ബി.എം ഡബ്ല്യുവിന് ഇന്ത്യയില്‍ ഇനി 'ലേശം' വില കൂടും!

നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിലാണ് ഇന്ത്യയില്‍ വില അല്‍പം വര്‍ദ്ധനവെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ

ബി.എം ഡബ്ല്യുവിന് ഇന്ത്യയില്‍ ഇനി ലേശം വില കൂടും!

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയിലെ കാറുകളുടെ വില രണ്ട് ശതമാനം വരെ വര്‍ധിപ്പിച്ചു. . മിനി മോഡലുകള്‍ ഉള്‍പ്പെടെ ബിഎംഡബ്ല്യു കാറുകള്‍ക്കാണ് ഇനി കൂടുതല്‍ വില നല്‍കേണ്ടിവരുന്നത്.

നിലവിലെ സാമ്പത്തിക സാഹചര്യങ്ങളില്‍ ബി.എം.ഡബ്ല്യു, മിനി മോഡലുകളുടെ വില നേരിയ തോതില്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അടുത്ത മാസം വില വര്‍ധന നിലവില്‍ വരും.

നിലവില്‍ ഇന്ത്യയില്‍ 1, 3, 5, 6, 7 സീരീസ് സെഡാനുകളും X1, X3, X5 എസ്‌യുവികളും എം സീരീസ് പെര്‍മോഫന്‍സ് വാഹനങ്ങളുമാണ് ബിഎംഡബ്ല്യു ഇന്ത്യയില്‍ വില്‍ക്കുന്നത്. മിനി റോള്‍സ്-റോയ്‌സ് ബ്രാന്‍ഡുകളിലുള്ള മോഡലുകളും ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്