'ദൈവം നല്ലവന്‍'; നിരീശ്വരവാദിയുടെ കാറില്‍ വന്നു പതിച്ച കല്ലിലെ വചനം

ഇതുപോലൊരു പണി ഒരു നിരീശ്വരവാദിക്കും കിട്ടിക്കാണില്ല. നിരീശ്വരവാദത്തിനായി ജീവിതമൊഴിഞ്ഞുവെച്ച ആന്തണി ഇര്‍ബെന്ന അമേരിക്കക്കാരന്റെ കാറിനാണ് 'ദൈവവചനം' അടങ്ങിയ കല്ലേറ് കിട്ടിയത്

ദൈവം നല്ലവന്‍; നിരീശ്വരവാദിയുടെ കാറില്‍ വന്നു പതിച്ച കല്ലിലെ വചനം

അമേരിക്കയിലെ ഫിനിക്‌സ് സ്വദേശി 42കാരനായ ആന്തണി ഇര്‍ബ് പ്രദേശത്തെ അറിയപ്പെടുന്ന നിരീശ്വരവാദിയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ക്കൂടി സജീവമായ ഇദ്ദേഹത്തിന് നാട്ടില്‍ നല്ല മതിപ്പുമാണ്. എന്നാല്‍ ഇദ്ദേഹം വിശ്വാസിയല്ലാതിരിക്കുന്നത് അത്രക്ക് ഇഷ്ടപ്പെടാതിരുന്ന ഒരാള്‍ ഇദ്ദേഹത്തെ 'ഒരു പാഠം' പഠിപ്പിക്കാനായി തീരുമാനിച്ചു. ആന്തണിയുടെ കാര്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലം കണ്ടെത്തി ചില്ല് എറിഞ്ഞുപൊട്ടിക്കുകയായിരുന്നു ഇയാള്‍ ചെയ്തത്. ഇതിനായി അത്യാവശ്യം വലിപ്പമുള്ള പരന്ന ഒരു കല്ലും ഇയാള്‍ കണ്ടെത്തി.

ചെയ്യുന്നത് അത്ര നല്ല കാര്യമല്ലെങ്കിലും ഒരു 'ദൈവസന്ദേശം' കൊടുക്കാമെന്ന് കരുതിയിവണം എറിയാനുപയോഗിച്ച കല്ലില്‍ 'ദൈവം നല്ലവന്‍' എന്ന് എഴുതിവെച്ചിരുന്നു. കല്ലേറില്‍ ചില്ല് തകര്‍ന്ന് വണ്ടിക്കകത്ത് വീണ കല്ല് ആന്തണിക്ക് കിട്ടിയപ്പോഴാണ് 'ദൈവചനം' കണ്ടെത്തിയത്. ആന്തണി തന്നെയാണ് കല്ലിന്റെ ചിത്രമടക്കം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിവരം പുറത്തറിയിച്ചത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

Read More >>