ഉയരുന്ന താപനില: അന്റാര്‍ട്ടിക്ക ഹരിത ഭൂമിയാകുന്നു!

1950 മുതല്‍ അന്റാര്‍ട്ടിക്കയിലെ വാര്‍ഷിക ശരാശരി താപനില 0.5 ഡിഗ്രി സെല്‍ഷ്യസ് ആണ്. അന്റാര്‍ട്ടിക്ക ഭൂമിയിലെ ഏറ്റവും വേഗത്തില്‍ താപമുയരുന്ന സ്ഥലമാണ്. അന്റാര്‍ട്ടികയിലെ പായല്‍ ശേഖരിച്ചു നടത്തിയ പഠനങ്ങള്‍ കഴിഞ്ഞ 150 വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന ജൈവമാറ്റങ്ങളുടെ വിശദമായ ചിത്രമായിരുന്നു വരച്ചു കാണിച്ചത്.

ഉയരുന്ന താപനില: അന്റാര്‍ട്ടിക്ക ഹരിത ഭൂമിയാകുന്നു!

അന്റാര്‍ട്ടിക്ക എന്നു കേള്‍ക്കുമ്പോള്‍ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മഞ്ഞുപാളികളായിരിക്കും മനസ്സിലെത്തുക. എന്നാല്‍ ആ ചിത്രം മാറ്റാനായെന്നാണു പുതിയ പഠനങ്ങള്‍ പറയുന്നത്. താപനിലയിലെ വ്യതിയാനം കാരണം അന്റാര്‍ട്ടിക്ക ഹരിതമായിക്കൊണ്ടിരിക്കുകയാണ് എന്നാണു ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.

അന്റാര്‍ട്ടിക്കയിലെ പായല്‍ പഠനവിധേയമാക്കിയ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്റര്‍ ആണു കഴിഞ്ഞ 50 വര്‍ഷങ്ങളായി അന്റാര്‍ട്ടിക്കയിലെ ജൈവിക പ്രവര്‍ത്തനങ്ങള്‍ സാരമായി മാറിയിരിക്കുന്നതായി കണ്ടെത്തിയത്. ഗവേഷണസംഘത്തിന്റെ 2013 ലെ പഠനത്തിന്റെ തുടര്‍ച്ചയായാണു പുതിയ പരിശോധനകള്‍ നടത്തിയത്.

താപനില തുടര്‍ച്ചയായി ഉയരുന്നത് അന്റാര്‍ട്ടികയിലെ ജൈവവ്യവസ്ഥയെ അപകടകരമാംവിധം ബാധിക്കുന്നു എന്നായിരുന്നു ആദ്യത്തെ പഠനത്തില്‍ തെളിഞ്ഞത്. ആദ്യത്തെ പഠനം അന്റാര്‍ട്ടിക്കയുടെ തെക്കന്‍ പ്രദേശം മാത്രം കേന്ദ്രീകരിച്ചായിരുന്നു. ഇത്തവണ കൂടുതല്‍ മേഖലകളിലേയ്ക്കു ഗവേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഓരോ തവണയും ആശങ്ക ജനിപ്പിക്കുന്ന ഫലങ്ങളാണു കിട്ടിയത്.

1950 മുതല്‍ അന്റാര്‍ട്ടിക്കയിലെ വാര്‍ഷിക ശരാശരി താപനില 0.5 ഡിഗ്രി സെല്‍ഷ്യസ് ആണ്. അന്റാര്‍ട്ടിക്ക ഭൂമിയിലെ ഏറ്റവും വേഗത്തില്‍ താപമുയരുന്ന സ്ഥലമാണ്. അന്റാര്‍ട്ടികയിലെ പായല്‍ ശേഖരിച്ചു നടത്തിയ പഠനങ്ങള്‍ കഴിഞ്ഞ 150 വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന ജൈവമാറ്റങ്ങളുടെ വിശദമായ ചിത്രമായിരുന്നു വരച്ചുകാണിച്ചത്.

എലഫന്റ് ഐലന്റ്, ആര്‍ഡ്‌ലി ഐലന്റ്, ഗ്രീന്‍ ഐലന്റ് എന്നീ പ്രദേശങ്ങളിലാണു ഇത്തവണ പഠനം നടത്തിയത്. ഇവയ്ക്കിടയില്‍ ഏതാണ്ടു 600 കിലോമീറ്റര്‍ ദൂരമുണ്ട്. അത്രയും ദൂരം ഉണ്ടായിട്ടു പോലും പഠനഫലങ്ങള്‍ സൂചിപ്പിക്കുന്നത് ആദ്യം കരുതിയതിനേക്കാള്‍ വിശാലമായിട്ടാണു മാറ്റങ്ങള്‍ എന്നാണ്.

ഇപ്പോഴത്തെ നിലയില്‍ പായര്‍ വളരുകയാണെങ്കില്‍ അധികം വൈകാതെ തന്നെ അന്റാര്‍ട്ടിക്ക പച്ചപ്പു നിറഞ്ഞ സ്ഥലമായി മാറുമെന്നു ഗവേഷണ പങ്കാളിയായ ഡാന്‍ ചാര്‍മാന്‍ പറയുന്നു.

Read More >>