റിപ്പോർട്ടറുടെ ലിം​ഗ വിവേചന ചോദ്യം തിരുത്തി ആൻഡി മറെ

റിപ്പോർട്ടർമാരുടെ ലിം​ഗ വിവേചനത്തെ മറെ പരസ്യമായി തിരുത്തുന്നത് ഇത് ആദ്യമല്ല. ഒളിംപിക് സ്വർണം നേടുന്ന ആദ്യ ടെന്നീസ് താരം എന്ന് തന്നെ വിശേഷിപ്പിച്ച ബിബിസി റിപ്പോർട്ടർ ജോൺ ഇൻവെർഡെയ്ലിനെ കഴിഞ്ഞ വർഷം പരസ്യമായി തിരുത്തിയതും ശ്രദ്ധേയമായിരുന്നു. വീനസും സെറീനയും ആ നേട്ടം കൈവരിച്ചവരാണെന്നായിരുന്നു മറെ അപ്പോൾ പ്രതികരിച്ചത്.

റിപ്പോർട്ടറുടെ ലിം​ഗ വിവേചന ചോദ്യം തിരുത്തി ആൻഡി മറെ

കളിയിൽ തോറ്റാലും രാഷ്ട്രീയ ശരിബോധം കൈവിടാത്ത കളിക്കാരനാണെന്ന് തെളിയിച്ച് ലോക ഒന്നാം നമ്പർ ടെന്നീസ് താരം ആൻഡി മറെ. വിംബിൾഡൺ ടൂർണമെന്റിൽ നിന്ന് അമേരിക്കയുടെ സാം കെറിയോട് പരാജയപ്പെട്ട് പുറത്ത് ആയ ശേഷം പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് ബ്രിട്ടീഷ് താരം ഒരു റിപ്പോർട്ടറുടെ ലിം​ഗ വിവേചനപരമായ ചോദ്യത്തെ തിരുത്തിയത്. 2009 ന് ശേഷം ഒരു പ്രധാന സെമിഫൈനലിലെത്തുന്ന ആദ്യ അമേരിക്കൻ ടെന്നീസ് താരമാണല്ലോ സാം കെറിയെന്നു തുടങ്ങുന്ന ചോദ്യമാണ് റിപ്പോർട്ടർ ചോദിച്ചത്. ചോദ്യത്തിനിടിയിൽ ആൻഡി മറെ ആദ്യ താരം എന്നതിനെ 'ആദ്യ ആൺ താരം' എന്ന് തിരുത്തി. തന്റെ തെറ്റ് ആദ്യം മനസിലാവാതിരുന്ന റിപ്പോർട്ടർ പറഞ്ഞു ' ക്ഷമിക്കണം ഒന്നുകൂടി പറയാമോ' എന്ന്. അപ്പോൾ മറെ പിന്നെയും പറഞ്ഞു 'ആൺ താരം' എന്ന്. തെറ്റു മനസിലായ റിപ്പോർട്ടർ പൊട്ടിച്ചിരിച്ചു കൊണ്ട് 'തീർച്ചയായും ആൺതാരം' എന്ന് പറഞ്ഞു . മറെ ​ഗൗരവത്തിൽ തന്നെ ഇരുന്നു.

2009 ന് ശേഷം നിരവധി അമേരിക്കൻ വനിതാ താരങ്ങൾ വിംബിൾഡൺ സെമി ഫൈനലിൽ എത്തിയിട്ടുണ്ട് എന്നിരിക്കെയാണ് സാം കെറി എന്ന പുരുഷ താരത്തെ ആ നേട്ടത്തിലെത്തുന്ന ആദ്യ അമേരിക്കൻ താരമാക്കി വനിതാ താരങ്ങളെ അവ​ഗണിച്ചത്. അമേരിക്കൻ താരങ്ങളായ വീനസ് വില്യംസും സെറീനാ വില്യംസുമൊക്കെ വിംബിൾ‍ഡൺ കീരീടം നേടിയിട്ടുമുണ്ട്. റിപ്പോർട്ടർമാരുടെ ലിം​ഗ വിവേചനത്തെ മറെ പരസ്യമായി തിരുത്തുന്നത് ഇത് ആദ്യമല്ല. ഒളിംപിക് സ്വർണം നേടുന്ന ആദ്യ ടെന്നീസ് താരം എന്ന് തന്നെ വിശേഷിപ്പിച്ച ബിബിസി റിപ്പോർട്ടർ ജോൺ ഇൻവെർഡെയ്ലിനെ കഴിഞ്ഞ വർഷം പരസ്യമായി തിരുത്തിയതും ശ്രദ്ധേയമായിരുന്നു. വീനസും സെറീനയും ആ നേട്ടം കൈവരിച്ചവരാണെന്നായിരുന്നു മറെ അപ്പോൾ പ്രതികരിച്ചത്.

2015 ൽ അമീലീ മോഴ്സ്മോയെ തന്റെ പരിശീലകയായി നിയമിച്ചതിനെ തുടർന്നുണ്ടായ വിവാദത്തോടുള്ള മറെയുടെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. മറെ മറുപടി പറഞ്ഞത് ഇങ്ങനെ, ''ഞാനൊരു സ്ത്രീവാദിയായോ എന്നാണോ ? പുരുഷന് തുല്യമായ സ്ത്രീയെ കാണാനുന്നതിനായുള്ള പോരാട്ടമാണ് സ്ത്രീവാദമെങ്കിൽ അതെ ഞാനൊരു സ്ത്രീവാദിയായിഴിഞ്ഞു. എന്നെ വളർത്തിയത് അതിനോട് ചേർന്ന് പോകാൻ കഴിയുന്ന വിധത്തിലാണ്''. ഒരിക്കൽ കൂടി ലിം​ഗവിവേചന പൊതു ബോധത്തെ മറെ തിരുത്തിയ സംഭവം വാർത്തയായ ഉടൻ ആൻഡി മറെയുടെ അമ്മ ജൂഡി മറെയുടെ റ്റ്വീറ്റെത്തി ''അതാണെന്റെ കുട്ടി ''
Read More >>